മന:പൂര്‍വ്വം എന്റെ സ്ത്രീത്വത്തെ സമൂഹത്തില്‍ അപമാനിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത്; വിവാദ പ്രസംഗത്തില്‍ കെ മുരളീധരനെതിരെ പൊലീസില്‍ പരാതി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്‍..

വിവാദ പ്രസംഗത്തില്‍ കെ മുരളീധരനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. മ്യൂസിയം പൊലീസാണ് പരാതി നല്‍കിയത്. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. ആര്യാ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. പരാതിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു..
1) ഞാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാണ്.
2) 25.10.2021 രാവിലെ കോര്‍പ്പറേഷന്റെ മുന്നില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ സമരത്തില്‍ എനിക്കെതിരെ എതിര്‍കക്ഷി മനഃപൂര്‍വ്വം സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തിനും വേണ്ടിയായി "കാണാന്‍ നല്ല സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്നും വരുന്നത് ഭരണിപാട്ടാണ്" എന്ന് പ്രസംഗിക്കുകയും ആയത് അവിടെ കൂടിയവര്‍ കേള്‍ക്കുകയും മീഡിയയില്‍ സംപ്രേഷണം ചെയ്തതുമാണ്.
3) മന:പൂര്‍വ്വം എന്റെ സ്ത്രീത്വത്തെ സമൂഹത്തില്‍ അപമാനിക്കുന്നതിന് വേണ്ടിയാണ് എതിര്‍കക്ഷി ഇത്തരത്തില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയിട്ടുള്ളതും ആയത്. ഒരു ദ്വയാര്‍ത്ഥത്തിലുള്ള ലൈംഗിക ചുവയുള്ള പരാമര്‍ശമാണ്.
4) എതിര്‍കക്ഷിയുടെ പ്രവര്‍ത്തി ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354A (1), (IV), 509 അനുസരിച്ച് കുറ്റകരമാണ്. ആയതിനാല്‍ പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























