പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന് പിന്നാലെ ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം. മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചുവെന്നും ചിട്ടി ചേരാൻ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ സാമ്പത്തിക ബാധ്യതയിൽ ആകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പൊതുഗതാഗത മേഖലയില്‍ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമായി കെഎസ്ആര്‍ടിസി ആരംഭിച്ച 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി ഉദ്ഘാടന ദിനത്തില്‍ തന്നെ വിവാദത്തില്‍. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ 'ഇന്ദിരാ ഗ്യാരന്റി' എന്ന പേരില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്. സ്ത്രീകളുടെ സൗജന്യ യാത്ര എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ആദ്യ സര്‍വീസില്‍ യാത്രക്കാരായി പങ്കുചേരുകയും ചെയ്തു. ആവേശത്തോടെയാണ് സംസ്ഥാനമെമ്പാടുമുള്ള സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവും ഈ പ്രഖ്യാപനത്തെ വരവേറ്റത്.
സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി 3,125 ബസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് തിരിച്ചറിയാനായി 'പ്രിയദര്‍ശിനി സൗജന്യ യാത്ര' എന്ന പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് വരുന്ന സാമ്പത്തിക ബാധ്യത കണക്കാക്കി സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി തുക നിശ്ചയിക്കുന്നതിനുമായി സ്ത്രീകള്‍ക്ക് 'ഫീമെയില്‍' എന്ന് രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. സൗജന്യ യാത്ര സുഗമമാക്കുന്നതിനായി കൃത്യമായ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























