തിരുവനന്തപുരം അട്ടക്കുളങ്ങര ഷോപ്പിംഗ് മാളില്‍ നിന്നും നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം! ഉത്തരേന്ത്യന്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടിയതോടെ പുറത്ത് വരുന്നത്...

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 15കാരൻ അറസ്റ്റിലായ വിവരം പുറത്ത് വരുന്നതിനിടയിലാണ് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നിന്നും മറ്റൊരു വാർത്ത പുറത്ത് വരുന്നത്.
പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച ഉത്തരേന്ത്യന്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.. അട്ടക്കുളങ്ങരയില്‍ ഷോപ്പിംഗ് മാളില്‍ നിന്ന് നടന്നു വരികയായിരുന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് മാളില്‍ നിന്നു നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പ്രതി ഓടി വരികയും ഇവരുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ മാറ്റുകയും മര്‍ദിക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്. മറ്റു കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha
























