Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സഭയില്‍ കത്തി ദത്ത് വിവാദം, ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് വീണാ ജോർജ്ജ്

26 OCTOBER 2021 02:46 PM IST
മലയാളി വാര്‍ത്ത

അനുപമയുടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമിതിക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ല എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സർക്കാർ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

 

 

 

 

 

 

 

അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. വടകര എംഎൽഎ കെകെ രമയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കുട്ടിക്ക് അമ്മയെ നേടിക്കൊടുക്കുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതിയ്ക്കും മറ്റു സംവിധാനങ്ങൾക്കും വീഴ്ച ഉണ്ടായി. പിഞ്ചു കുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ഇത്തരത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് കെകെ രമ ഉന്നയിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് പുലർച്ചെ 12.45നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചത്. അനുപമയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന മകൾ അനുപമ ആവശ്യപ്പെട്ടു. പാർട്ടിയുടെ പേര് പറഞ്ഞ് അച്ഛൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് ശരിയായില്ല എന്നാണ് അനുപമ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ഷിജുഖാനെതിരേ നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണെന്നും അനുപമ വെളിപ്പെടുത്തി.

 

 

 

 

 

 

 

 

 

 

 

 

 

 

 

പാർട്ടി ഭാരവാഹിത്വം അച്ഛൻ ഇപ്പോഴും വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രത്തോളമായിട്ടും അച്ഛനോട് പാർട്ടി ഇപ്പോഴും വിശദീകരണം ചോദിച്ചിട്ടില്ല. നടപടി സ്വീകരിക്കാത്തതിലും അതൃപ്തി പ്രകടിപ്പിരിക്കുകയാണ് അനുപമ . വിഷയത്തിൽ തനിക്ക് പിന്തുണ നൽകേണ്ട സമയത്ത് പാർട്ടി അതുതന്നിട്ടില്ല. ഇപ്പോൾ നൽകിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാൽ മാത്രമേ വിശ്വസമാകുകയുള്ളൂവെന്നും അനുപമ പറഞ്ഞു. എന്നാൽ , ഒരുവശത്ത് പാർട്ടി പിന്തുണ നൽകുമ്പോൾ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചില പാർട്ടി പ്രവർത്തകർ തന്നെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും അനുപമ വേദനയോടെ പറയുകയാണ്. ഇത്തരം പ്രചാരണങ്ങളിൽ തനിക്ക് സങ്കടമുണ്ടെന്ന് അനുപമ പറഞ്ഞു പാർട്ടിയുടെ പേജിൽനിന്നുതന്നെ സൈബർ ആക്രമണം വരുമ്പോൾ അതിന് തടയിടാൻ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദ്യം ഉന്നയിച്ചു .

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends