തൊടുപുഴയില്‍ കാല്‍ വഴുതി കിണറില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

തൊടുപുഴയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കരിങ്കുന്നം മറ്റത്തിപ്പാറ കടവുങ്കല്‍ ടി.പി.സണ്ണിയുടെ ഭാര്യ ലൗലി (50 )യെയാണ് അഗ്‌നിരക്ഷാസേന രക്ഷിച്ചത്.
ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. പൈനാപ്പിള്‍ കൃഷിത്തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ലൗലി വീണത്. റോഡില്‍നിന്ന് 300 മീറ്ററോളം അകലെയുള്ള കിണറിനടുത്തേക്ക് അഗ്‌നിരക്ഷാ സേനയുടെ വാഹനം എത്തിക്കാന്‍ കഴിഞ്ഞില്ല. 25 അടിയോളം ആഴത്തിലുള്ള കിണറ്റില്‍ എട്ട് അടിയോളം വെള്ളം ഉണ്ടായിരുന്നു.
ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ് ഇറങ്ങി നെറ്റും റോപ്പും ഉപയോഗിച്ചു ലൗലിയെ പുറത്തെത്തിക്കുകയായിരുന്നു. അവശ നിലയിലായിരുന്ന ഇവര്‍ക്കു പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലാക്കി.
"
https://www.facebook.com/Malayalivartha























