വിവിധ സംസ്ഥാനങ്ങളിലെ 33 നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം...കര്‍ണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലെ ബിജെപി ആണ് ലീഡ് ചെയ്യുന്നത്

വിവിധ സംസ്ഥാനങ്ങളിലെ 33 നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം.
കര്‍ണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലെ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. തെലങ്കാനയിലെ ഹുസുരബാദ് ഉപതെരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ടിആര്‍എസിന്റെ സെല്ലു ശ്രീനിവാസ് യാദവിനേക്കാള്‍ ബിജെപി സ്ഥാനാര്‍ഥി എടില രാജേന്ദ്രര്‍ ലീഡ് ചെയ്യുകയാണ്.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആന്ധ്ര പ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്.
അതേസമയം അസമില്‍ ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കര്‍ണാടകയില്‍ ബിജെപി ലീഡ് ചെയ്യുന്നു.
https://www.facebook.com/Malayalivartha























