രണ്ടാനച്ഛൻ മോശമായി പെരുമാറി, പതിനേഴുകാരി കാമുകനൊപ്പം പോയി: മകളെ തട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി: കാമുകനും, രണ്ടാം ഭർത്താവും അറസ്റ്റിൽ

ചവറയിൽ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. തൊട്ടുപിന്നാലെ അമ്മയുടെ രണ്ടാം ഭർത്താവും അറസ്റ്റിലായി.
വർക്കല ഇടവ അംബേദ്കർ കോളനിയിൽ മങ്ങാട് ചരുവിള വീട്ടിൽ പ്രവീൺ (20) ആണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ 27 മുതൽ 17 വയസ്സുകാരിയായ മകളെ കാണാതായതായി അമ്മ ചവറ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ യുവാവിനൊപ്പം പെൺകുട്ടിയെ കഴിഞ്ഞ ദിവസം കടയ്ക്കലിൽ നിന്നു കണ്ടെത്തിയിരുന്നു.
വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
യുവാവിനൊപ്പം പോകുന്നതിന് മുമ്പ് അപമര്യാദയായി പെരുമാറിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയുടെ രണ്ടാം ഭർത്താവായ കരുനാഗപ്പള്ളി സ്വദേശിയും അറസ്റ്റിലായത്.
2 പേരെയും റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, എസ്ഐമാരായ എസ്.സുകേശഷ്, എ.നൗഫൽ, മദനൻ, എഎസ്ഐ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha























