കോണ്‍ഗ്രസിന്റെ ദേശീയ പാത ഉപരോധ സമരം; 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കോണ്‍ഗ്രസിന്റെ ദേശീയ പാത ഉപരോധ സമരം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.15 നേതാക്കളടക്കം 50 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിന്‍റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















