Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി

13 MARCH 2026 09:23 AM IST
മലയാളി വാര്‍ത്ത

യുദ്ധം ചെയ്യാത്ത രാജ്യങ്ങളെപ്പോലും യുദ്ധം ബാധിക്കുകയാണ്. പാചക വാതക പ്രതിസന്ധിയില്‍ രാജ്യങ്ങള്‍. എത്രയും വേഗം യുദ്ധം അവസാനിച്ച് കാണാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിനിടെ അമേരിക്കയിലെ മിഷിഗനിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ല. പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായത്. കൊല്ലപ്പെട്ട അക്രമി മിഷിഗനിൽ താമസിക്കുന്ന ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. അക്രമത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തത് ഈയാളുടെ പേരിൽലാണ്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.

ആക്രമണത്തിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ച് വഴ്ത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി പൊലീസ് പറഞ്ഞു. വാഹനം ഇടിച്ച് ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. പരിശോധനയിൽ അക്രമിയുടെ വാഹനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

ഒമാനിലെ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ഖസബ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ ഒമാൻ സൈന്യം തകർത്തു. സംഭവത്തിന് പിന്നാലെ ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി. അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും അപായ സാധ്യതാ തോത് യു.കെ മാരിടൈം ഏജൻസി അതീവ ഗുരുതരം എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്.

ഒമാനെ തങ്ങൾ ഇതുവരെ ആക്രമിച്ചിട്ടില്ല എന്നായിരുന്നു ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒമാനിൽ രണ്ട് ദിവസമായി നിരന്തരം അതിശക്തമായ അക്രമണങ്ങൾ നടക്കുകയാണ്. തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും നടത്തുന്ന ആക്രമണമാണ് ഇതെന്നാണ് ഇറാൻ പറയുന്നത്. ഈ സമയത്താണ് കടലിലെ അപായ തോത് ഏറ്റവും ഗുരുതരം എന്ന നിലയിലേക്ക് യു.കെ മാരിടൈം ഏജൻസി ഉയർത്തിയത്. സംഘർഷ കാലത്ത് 20 കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.

അതിനിടെ സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഉറാൻ അയച്ച 7 ഡ്രോണുകൾ സൈന്യം തകർത്തു. ഇന്ന് യഎഇ 10 ബാലസ്റ്റിക് മിസൈലുകളേയും 26 ഡ്രോണുകളേയും പ്രതിരോധിച്ചതായാണ് വിവരം. കുവൈത്തിലേക്കും ഖത്തറിലേക്കും ബഹറൈനിലേക്കും ഇപ്പോഴും ആക്രമണ ശ്രമങ്ങൾ നടക്കുകയാണ്.

അമേരിക്കയുമായും ഇസ്രായേലുമായും തുടരുന്ന രൂക്ഷമായ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഇറാന്‍റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ അധിനിവേശം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് സമാധാനത്തിനുള്ള നിബന്ധനകളായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് സംഘർഷം അവസാനിപ്പിക്കാനുള്ള കൃത്യമായ വ്യവസ്ഥകൾ ഇറാൻ പരസ്യമായി വെളിപ്പെടുത്തുന്നത്.

അമേരിക്കയും സയണിസ്റ്റ് ഭരണകൂടവുമാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്ന് കുറ്റപ്പെടുത്തിയ പെസഷ്കിയാൻ, മേഖലയിലെ സാമ്പത്തിക-സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള തിരിച്ചടി തുടരുമെന്നും സൂചിപ്പിച്ചു. സമാധാനത്തോടുള്ള ഇറാന്‍റെ പ്രതിബദ്ധത ആവർത്തിക്കുന്നതിനായി റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇതിനിടെ, മേഖലയിലെ സമാധാന നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യാഴാഴ്ച സൗദി അറേബ്യയിലേക്ക് ഹ്രസ്വ സന്ദർശനം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഐഇഎ മുന്നറിയിപ്പ്
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഇറാൻ ഇസ്രയേൽ സംഘ‍ർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഉത്തര കൊറിയൻ എംബസിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി വാർത്തകൾ പ്രചരിച്ചികുന്നു. ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിയിൽ ഇസ്രായേൽ മിസൈലുകൾ പതിച്ചതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സ്ഥിരീകരിച്ചതായാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഇസ്രയേൽ വലിയ തെറ്റ് ചെയ്തു' എന്ന് കിം ജോങ് ഉൻ പറഞ്ഞതായാണ് പ്രചാരണം നടന്നത്. എന്നാൽ കിം ജോങ് ഉൻ അത്തരമൊരു പ്രസ്താവന നടത്തിയതായി സ്ഥിരീകരിച്ച രേഖകളില്ല.

ഇസ്രയേൽ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തെക്കുറിച്ച് പ്രധാന അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഔദ്യോഗിക ഉത്തരകൊറിയൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഒരു അഭിപ്രായവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൈംസ് നൗ ഫാക്ട് ചെക്ക് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കിടെ ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിക്ക് കേടുപാടുകൾ പറ്റിയെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെ കിം ജോങ് വിഷയത്തിൽ പ്രചരിച്ചതായി കിംവദന്തികൾ ആരംഭിച്ചത്.

ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിനെ അംഗീകരിക്കുന്നുവെന്നും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാനിയൻ ജനതയുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നതായും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട്‌ചെയ്തു. ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെയും ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഒമാനിലെ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ഖസബ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ ഒമാൻ സൈന്യം തകർത്തു. സംഭവത്തിന് പിന്നാലെ ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി. അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും അപായ സാധ്യതാ തോത് യു.കെ മാരിടൈം ഏജൻസി അതീവ ഗുരുതരം എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്.

ഒമാനെ തങ്ങൾ ഇതുവരെ ആക്രമിച്ചിട്ടില്ല എന്നായിരുന്നു ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒമാനിൽ രണ്ട് ദിവസമായി നിരന്തരം അതിശക്തമായ അക്രമണങ്ങൾ നടക്കുകയാണ്. തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും നടത്തുന്ന ആക്രമണമാണ് ഇതെന്നാണ് ഇറാൻ പറയുന്നത്. ഈ സമയത്താണ് കടലിലെ അപായ തോത് ഏറ്റവും ഗുരുതരം എന്ന നിലയിലേക്ക് യു.കെ മാരിടൈം ഏജൻസി ഉയർത്തിയത്. സംഘർഷ കാലത്ത് 20 കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.

അതിനിടെ സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഉറാൻ അയച്ച 7 ഡ്രോണുകൾ സൈന്യം തകർത്തു. ഇന്ന് യഎഇ 10 ബാലസ്റ്റിക് മിസൈലുകളേയും 26 ഡ്രോണുകളേയും പ്രതിരോധിച്ചതായാണ് വിവരം. കുവൈത്തിലേക്കും ഖത്തറിലേക്കും ബഹറൈനിലേക്കും ഇപ്പോഴും ആക്രമണ ശ്രമങ്ങൾ നടക്കുകയാണ്.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിയൻ പ്രസിഡന്‍റുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ എൽപിജി ഇറക്കുമതിയിൽ ഇന്ത്യയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാചകവാതക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായതിന് പിന്നാലെയാണ് മോദി ഇറാൻ പ്രസിഡന്‍റുമായി സംസാരിക്കുന്നത്.

‘ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്കിയാനുമായി സംസാരിച്ചു, മേഖലയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്തു. സംഘർഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചു’-പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ചരക്കുകളുടെയും ഊർജത്തിന്റെയും തടസ്സമില്ലാത്ത വിതരണം എന്നിവ ഇന്ത്യയുടെ പ്രഥമ മുൻഗണനകളായി തുടരുന്നതായും സമാധാനത്തിനും സ്ഥിരതക്കമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തതായും മോദി കൂട്ടിച്ചേർത്തു.

സംഘർഷം രൂക്ഷമാക്കാൻ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് അവരുടെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയും. അത് പുനർനിർമിക്കാൻ അവർക്ക് 25 വർഷമെടുക്കും. അതിനാൽ, അതൊരിക്കലും ചെയ്യാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – ട്രംപ് പറഞ്ഞു. യുഎസിന്റെ സൈനിക നടപടികൾക്കു ശേഷം ഇറാൻ ദുർബലമായെന്നും അവർ തികച്ചും നശിപ്പിക്കപ്പെട്ടു എന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിച്ച് അര മണിക്കൂറിനുള്ളിൽ‌ ഇരുട്ടിലാക്കുമെന്നും സുരക്ഷ തേടി ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചു. ‘നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങളെത്തന്നെ ശ്രദ്ധിക്കുക, ഇല്ലാതാക്കപ്പെടാതിരിക്കാൻ’ – അലി ലാരിജാനി സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയാൻ ശ്രമിച്ചാൽ അമേരിക്ക ഇറാനെ ഇരുപത് മടങ്ങ് ശക്തമായി ആക്രമിക്കുമെന്നും മരണവും, തീയും അവരെ പിന്നീട് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം നശിപ്പിക്കുമെന്നും അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനുമായുള്ള യുദ്ധത്തിനിടെ ചെങ്കടലിൽ വിന്യസിച്ച യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോഡിൽ തീപിടിത്തം. സംഭവത്തിന് യുദ്ധവുമായി ബന്ധമില്ലെന്ന് യുഎസ് സൈന്യം അറിയിച്ചു. തീപിടിത്തം ഉണ്ടായത് കപ്പലിന്റെ പ്രധാന ലോണ്‍ട്രി ഏരിയയിൽ നിന്നാണെന്നും പ്രൊപ്പൽഷൻ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സൈന്യം അറിയിച്ചു.

അപകടത്തിൽ രണ്ടു നാവികർക്കു പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും നിലവിൽ ഇരുവരും ചികിത്സയിലാണെന്നും സൈന്യം അറിയിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നും കപ്പൽ പ്രവർത്തനക്ഷമമാണെന്നുമാണ് റിപ്പോർട്ടുകൾ. യുഎസിന്റെ ഏറ്റവും പുതിയതും ലോകത്തെ ഏറ്റവും വലുതുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് ജെറാൾഡ് ഫോഡ്.

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി ഇറാനിൽ ലക്ഷ്യം വയ്ക്കാൻ ഒന്നുമില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മാധ്യമമായ അക്സിയോസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ സൈനിക ശേഷിയെ അമേരിക്കൻ സൈന്യം വലിയ രീതിയിൽ തകർത്തെന്നും ട്രംപ് അഭിമുഖത്തിൽ അവകാശപ്പെട്ടു.

‘‘എനിക്ക് അവസാനിപ്പിക്കണമെന്ന് തോന്നുമ്പോൾ യുദ്ധം അവസാനിക്കും. മികച്ച രീതിയിലാണു യുദ്ധം മുന്നോട്ടു പോകുന്നത്. ഞങ്ങൾ വളരെ മുന്നിലാണ്. വിചാരിച്ചതിലും കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു’’ – ട്രംപ് പറഞ്ഞു. സംഘർഷം പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends