വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള ധനസഹായം കൂട്ടി

മന്ത്രിസഭാ യോഗത്തില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള സര്‍ക്കാര്‍ ധനസഹായം ഉയര്‍ത്തി. 14 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ 10 ലക്ഷം രൂപയായിരുന്നു വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ ധനസഹായം. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്ത നിവാരണ നിധിയില്‍ നിന്നുമാണ് നല്‍കുന്നത്.
അതേസമയം, ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നാളെയും മന്ത്രിസഭ യോഗം നടക്കും. നാളെ 7 മണിക്കാണ് വീണ്ടും യോഗം ചേരുന്നത്. സിനിമ നയത്തിനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴില്‍ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. അടുത്ത നിയമസഭയിലായിരിക്കും നയം പരിഗണിക്കുക.തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ യോഗത്തില്‍ അംഗീകാരമായി.
https://www.facebook.com/Malayalivartha





















