സാഹചര്യങ്ങൾ എല്ലാം പ്രതികൂലം ;ഒടുവിൽ ഹൈക്കോടതിയുടെ അനുമതിയോടെ വിവാഹം ; വൻകരകൾ തീർത്ത തടസ്സിത്തിനൊടുവിൽ വരനും വധുവും ഒന്നിച്ചത് ഇങ്ങനെ ;അപൂർവ്വങ്ങളിൽ അപൂർവമായ വിവാഹത്തിൽ അതിശയത്തോടെ കേരളം

പയ്യനും പെണ്ണും വൻകരകൾക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് വിവാഹം കഴിച്ചു. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും വിവാഹത്തിന് തടസ്സം വരാതിരിക്കാരിക്കാനുള്ള നിശ്ചയദാർഢ്യം ഒടുവിൽ വിജയിച്ചു... നിശ്ചയിച്ചുറപ്പിച്ച സമയത്ത് വിവാഹം ഓൺലൈനിൽ നടത്തി. അപൂർവങ്ങളിൽ അപൂർവമായ വിവാഹം ഹൈക്കോടതിയുടെ അനുമതിയോടെ.
വരനു കോവിഡ് യാത്രാവിലക്ക് കാരണം നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം നടന്നത് . വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് വരൻ വധുവിനെ വിവാഹം കഴിച്ചത്. ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണന്റയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയുമാണ് വിവാഹിതരായത്.
ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായിരുന്നു. ഇതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തു . വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനും വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പിട്ടത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിക്കുകയും ചെയ്തു . ഇവരുടെ വിവാഹനിശ്ചയം നടന്നത് കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു.
ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറാണ് വൈശാഖ്.പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റാണ് ലിനു. വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ ഇദ്ദേഹം ജോലിസ്ഥലത്തേക്കു മടങ്ങുകയായിരുന്നു . എന്നാൽ ഈ സമയത്തിനിടയിൽ കോവിഡ് രണ്ടാം തരംഗം വരിക കൂടെ ചെയ്തു.
ഈ കാരണത്താൽ വൈശാഖിനു നാട്ടിലെത്താൻ കഴിഞ്ഞില്ല . ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു വെർച്വൽ വിവാഹത്തിന് ഇവർക്ക് അനുവാദം കിട്ടിയത് . ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവും നടത്താൻ ഒരുങ്ങുകയാണ് .
https://www.facebook.com/Malayalivartha
























