ഡിജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായില്ല, അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് മാറ്റിയെന്ന് സംശയം, ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന

മുന്‍ മിസ് കേരള അന്‍സി കബീറും, റണ്ണറപ്പ് അഞ്ജന ഷാജനും ഉള്‍പ്പെടെ 3 പേര്‍ അപകട മരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന. സംഭവ ദിവസം ഇവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഇന്നലെ പരിശോധന നടത്തിയെങ്കിലും പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല.
അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ ബോധപൂര്‍വം മാറ്റിയതാണെന്നാണ് പൊലീസിന്റെ സംശയിക്കുന്നത്.പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ലാതെ വന്നതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തുന്നത്.
ഇന്നലെ ഹാർഡ് ഡിസ്ക്കിന്‍റെ പാസ്വേർഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് പുലർച്ചേ നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കാര്‍ മീഡിയനിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.
മോഡലുകളായ ആന്‍സി കബീറും അഞ്ജന ഷാജനും സംഭവസമയത്തും തൃശ്ശൂര്‍ സ്വദേശിയായ കെ.എ മുഹമ്മദ് ആഷിഖും ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനമടിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു. മാള സദേശി അബ്ദുല്‍ റഹ്‌മാനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്.
ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഡിജെ പാർട്ടിയുടെ വിശദാംശങ്ങൾ, മുൻ മിസ് കേരള അടക്കം ഇവിടെനിന്ന് മടങ്ങിയതിന്‍റെ വിവരങ്ങൾ എന്നിവയാണ് പ്രധാനമായും തേടുന്നത്.
https://www.facebook.com/Malayalivartha
























