Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ജനങ്ങൾ എന്ത് ചെയ്യണം...പിണറായി സർക്കാർ അതിനുള്ള ഉത്തരം നൽകിയേ മതിയാകു.....കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരിന് കൂറ് തമിഴ്ന്നാടിനോടാണോ?

10 NOVEMBER 2021 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ജനങ്ങൾ എന്ത് ചെയ്യണം...പിണറായി സർക്കാർ അതിനുള്ള ഉത്തരം നൽകിയേ മതിയാകു.....കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരിന് കൂറ് തമിഴ്ന്നാടിനോടാണോ? ജനങ്ങൾ ഒന്നടങ്കം ഭയാനകമായി രോഷം കൊള്ളുന്ന കാര്യത്തിൽ ജനവികാരം പോലും മനസിലാക്കാതെ കേരളത്തിലെ മുഖ്യൻ നിലപാടുകൾ മാറ്റികളിക്കുകയാണ്.എനിക്ക് എന്റെ പേരിന്റെ ഇൻഷ്യൽ പോലും അറിയില്ല നാടിനെ നോക്കാൻ അറിയില്ല ഒന്നും എനിക്ക് അറിയില്ല വർഗീയത പറയാനും കോടികൾ തീർക്കാനും ആചാരങ്ങൾ മാറ്റാനും കടക്കു പുറത്ത് എന്ന് പറയാനും മാത്രം എനിക്ക് അറിയാം അതാണ് എന്റെ ശൈലി.....ഇതാണ് മുഖ്യന്റെ നിലപാട്..

 

 

ഇപ്പോൾ മന്ത്രിസഭയ്ക്കകത്ത് തന്നെ കൂട്ടത്തല്ല് നടക്കുമെന്നാണ് തോന്നുന്നത്.പിണറായി മന്ത്രിസഭയിൽ എന്താണ് നടക്കുന്നതെന്ന് പിണറായിക്ക് പോലും അറിയില്ല.ഒരു മന്ത്രി യോഗം നടന്നെന്ന് പറയുമ്പോൾ മറ്റൊരു മന്ത്രി ഒരു യോഗവും നടന്നില്ലെന്ന് പറയുന്നു.യോഗമേ നടന്നില്ലന്ന് റോഷി അഗസ്റ്റിൻ ആണായിട്ടുപറഞ്ഞപ്പോൾ ജനങ്ങളും അത് വിശ്വസിച്ചു.എന്നാൽ ഇപ്പോൾ പറഞ്ഞ് മിനിട്ടുകൾക്കകം അതും പൊളിയുകയാണ്.ബേബി ഡാമിന്റെ പരിസരത്തെ മരം മുറിക്കാൻ അനുമതി നൽകിയത് ഞങ്ങൾ അറിഞ്ഞില്ലെന്ന് വീരവാദം അടിച്ച പിണറായി ഇപ്പോൾ എല്ലാം സർക്കാരിന്റെ അറിവോടെയാണെന്ന് തെളിവുസഹിതം പുറത്തുവരുമ്പോൾ മിണ്ടാത്തത് എന്താണ്.

 

ജനങ്ങൾക്കു ഒരു അഭ്യർത്ഥനയെയൊള്ളു ആ ലാവ്‌ലിൻ അഴിമതി കൃത്യമായി ഒന്ന് അന്വേഷണം നടത്തി ഈ മാൻഡ്രേക് വിജയനെ ഒന്ന് അകത്തു ആക്കുക...! നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇനിയും ഈ ദുരന്തത്തെ ഞങ്ങളുടെ തലയിൽ വെക്കരുത് എന്ന്.

കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന് വ്യക്തമാക്കി മുല്ലപ്പെരിയാർ മേൽനോട്ടസമിതി അധ്യക്ഷൻ ഗുൽഷൻ രാജ് നൽകിയ കത്ത് പുറത്തുവന്നിരുന്നു.മരങ്ങൾ മുറിക്കാൻ അനുമതിനൽകുന്ന കേരള സർക്കാർ ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് സർക്കാരും പുറത്തുവിട്ടുകഴിഞ്ഞു. ഇതോടെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചപ്പോഴാണ് മരങ്ങൾ മുറിക്കാൻ അനുമതിനൽകിയകാര്യം അറിഞ്ഞതെന്ന വാദമുന്നയിച്ച സർക്കാർ ഒളിച്ചുകളി മതിയാക്കാനാണ് ജനങ്ങൾ പറയുന്നത്.

 

 

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിക്കുന്നുണ്ട്. ഉത്തരവ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്. ഉത്തരവ് റദ്ദാക്കണമെന്നും കേരളത്തിന്റെ താൽപര്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്നും വി.ഡി.സതീശൻ ആരോപിച്ച് രംഗത്ത് വന്നു.മാത്രമല്ല വനം വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവും പ്രതിപക്ഷം ഉന്നയിച്ചു.

 

മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചുമാറ്റാൻ സംസ്ഥാന സർക്കാർ 2 മാസത്തോളം മുൻപു തന്നെ തീരുമാനിസിച്ചിരുന്നതാണെന്നാണ് റിപ്പോർട്ടുകൾ. കേരളം, തമിഴ്നാട് ജലവിഭവ–വനം സെക്രട്ടറിമാർ സെപ്റ്റംബർ 17നു ചേർന്ന വിഡിയോ കോൺഫറൻ‍സിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നു സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഈ യോഗ‍ത്തെക്കുറിച്ചു സംസ്ഥാനാന്തര നദീജല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനും വനം–ജലവിഭവ മന്ത്രിമാരുടെ ഓഫിസുകൾക്കും അറിവുണ്ടായിരു‍ന്നെന്നും വ്യക്തമായി.ജൂണിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ ബേബി ഡാമിൽ സംയുക്ത പരിശോധന നടത്തിയിരുന്ന കാര്യം വനം മന്ത്രി എ.കെ. ശശീന്ദ്രൻ വിശദീകരിച്ചതോടെ മരംമുറിയെ‍ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സർക്കാർ അറിഞ്ഞിരുന്നുവെന്നു വ്യക്തമായി. സെപ്റ്റംബർ 17ലെ യോഗ‍ത്തെക്കുറിച്ചു സർക്കാർ ഇപ്പോഴും നിശ്ശ‍ബ്ദത പാലിക്കുന്നു. മുഖ്യമന്ത്രി ഇതുവരെ പ്രതികരി‍ച്ചിട്ടുമില്ല.

 

ബേബി ഡാമിനു സമീപത്തെ 15 മരങ്ങൾ മുറിക്കാനാവശ്യപ്പെട്ട് സെപ്റ്റംബർ മൂന്നിനാണ് മേൽനോട്ടസമിതി എക്‌സ് ഒഫീഷ്യോ ചെയർമാനും കേന്ദ്രജലകമ്മിഷനിലെ ചീഫ് എൻജിനിയറുമായ ഗുൽഷൻ രാജ് സംസ്ഥാന ജലവിഭവ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത്.മേൽനോട്ടസമിതിയുടെ 14-ാം യോഗത്തോടനുബന്ധിച്ച് ജൂൺ 11-നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തിയത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാനും സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ ഓൺലൈനിൽ അപേക്ഷിക്കാനും മരംവെട്ടാൻ അനുമതിനൽകാൻ വനംവകുപ്പിന് നിർദേശിക്കണമെന്നും കത്തിലുണ്ട്. തുടർന്നാണ് നവംബർ ഒന്നിന് ടി.കെ. ജോസിന്റെ ചേംബറിൽചേർന്ന യോഗത്തിൽ മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തത്.

 

ബേബി ഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ അനുമതിനൽകുന്ന കേരള വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് സർക്കാർ പുറത്തുവിട്ടു. അനുമതിനൽകി ഉത്തരവിട്ടതായി അറിയിച്ച പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. സുനിൽ ബാബുവിന്റെ കത്തിന്റെ പകർപ്പും പുറത്തുവിട്ടിട്ടുണ്ട്.

 

ബേബി ഡാമിനു സമീപമുള്ള 23 മരങ്ങൾ മുറിച്ചുമാറ്റുന്നതിനാണ് തമിഴ്‌നാട് സർക്കാർ അനുമതിതേടിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നവംബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. നവംബർ ആറിനാണ് അനുമതി നൽകിയതായി അറിയിച്ച് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ തമിഴ്‌നാട് ജലവിഭവവകുപ്പ് പെരിയാർ സ്പെഷ്യൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ സാം ഇർവിന് കത്തുനൽകിയത്. മുറിച്ച മരങ്ങളുടെ തടിയും കമ്പുകളും പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനു പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന് നിബന്ധന ഉത്തരവിൽ പറയുന്നുണ്ട്.

 


ബേബി ഡാം പരിസരത്തെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെന്ന് മൂല പാട്ടക്കരാറിലുമുണ്ട്. പാട്ടക്കരാറിലെ അഞ്ചാം ക്ലോസ് പ്രകാരം അറ്റകുറ്റപ്പണികൾക്കായി മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെന്നാണ് രേഖ. മൂലക്കരാറിലെ പരാമർശം ഉൾപ്പെടുത്തിയാണ് ബെന്നിച്ചൻ തോമസ് മരങ്ങൾ മുറിക്കാനുള്ള അനുമതിനൽകി ഉത്തരവിറക്കിയതെന്നും പറയുന്നു.

 

 

ബേബി ഡാം പരിസരത്തെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെന്ന് മൂല പാട്ടക്കരാറിലുമുണ്ട്. പാട്ടക്കരാറിലെ അഞ്ചാം ക്ലോസ് പ്രകാരം അറ്റകുറ്റപ്പണികൾക്കായി മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെന്നാണ് രേഖ. മൂലക്കരാറിലെ പരാമർശം ഉൾപ്പെടുത്തിയാണ് ബെന്നിച്ചൻ തോമസ് മരങ്ങൾ മുറിക്കാനുള്ള അനുമതിനൽകി ഉത്തരവിറക്കിയതെന്നും പറയുന്നു.

 

 

മരം മുറിക്കാൻ അനുമതിനൽകി ഇറക്കിയ ഉത്തരവ് റദ്ദാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മരവിപ്പിച്ചുനിർത്തിയ ഉത്തരവ് റദ്ദാക്കിയേക്കും. പാരിസ്ഥിതിക അനുമതിയും മറ്റും ആവശ്യമില്ലാത്തതിനാൽ സർക്കാരിന് ഉത്തരവ് റദ്ദാക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം. ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽപ്പോലും മരം മുറിക്കണമെങ്കിൽ വള്ളക്കടവ് റേഞ്ച് ഓഫീസറുടെ അനുമതിവേണം. അതിനായി തമിഴ്‌നാട് ആവശ്യപ്പെട്ടാൽ അപ്പോൾ തടസ്സമുന്നയിക്കാമെന്ന കാര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

 

ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്താനും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അനുമതി ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ ജോയന്റ് സെക്രട്ടറി സഞ്ജയ് അശ്വതി സംസ്ഥാനത്തിന് കത്തുനൽകിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് നവംബർ എട്ടിന്‌ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് അയച്ച കത്തിൽ പറയുന്നു.

 


മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാട് 2012 മുതൽ സമീപിച്ചിരുന്നു. പല കാരണങ്ങളാൽ അപേക്ഷ നിരസിച്ചു. 2015 മേയ് 29നു ‘പരിവേഷ്’ പോർട്ടലിലൂടെ ലഭിച്ച അപേക്ഷ സ്വീകരിച്ചു. തുടർന്ന് ഇതുവരെയുള്ള പ്രധാന നീക്കങ്ങൾ ഇങ്ങനെയാണ്.

 

 

2019 ഫെബ്രുവരി 8 ന് തമിഴ്നാടിന്റെ അപേക്ഷ വനംവകുപ്പ് ഇടുക്കി കലക്ടർക്കും പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടർക്കും കൈമാറി. കേരളത്തിന്റെ ആവശ്യപ്രകാരം ബന്ധപ്പെട്ട രേഖ‍കൾ തമിഴ്നാട് വീണ്ടും അപ്​ലോഡ് ചെയ്തു.

 

 

2020 സെപ്റ്റംബർ 3 ന് തുടർനടപടി ആവശ്യപ്പെട്ട് തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.മണിവാസൻ കേരള വനം സെക്രട്ടറിക്കു കത്തെഴുതി.

 

 

ഒക്ടോബർ 19: മരങ്ങൾ മുറിച്ചുമാറ്റുന്നതിനും മറ്റു തടസ്സങ്ങൾ നീക്കുന്നതിനുമായി വനം മേധാവി, ചീഫ് വൈൽഡ് ലൈഫ്‌വാർഡൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്), പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കു വനം പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു.

 

2021 ജൂൺ 11: മൊത്തം 23 മരങ്ങൾ മുറിച്ചു മാറ്റണമെന്നായിരുന്നു ആവശ്യമെങ്കിലും 15 മതിയെന്ന് കേരള–തമിഴ്നാട് സംഘം അണക്കെട്ടിൽ നടത്തിയ സംയുക്ത പരിശോധനയിൽ ധാരണ.

ജൂലൈ 13: മരംമുറിക്കാൻ നിർദേശിച്ച് കഴിഞ്ഞവർഷം ഒക്ടോബർ 19ന് അയച്ച കത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞ് ഉദ്യോഗസ്ഥർക്കു വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്.

 

 

സെപ്റ്റംബർ 17: പറമ്പിക്കുളം ആളിയാർ കരാർ അവലോകനവുമായി ബന്ധപ്പെട്ട് കേരള–തമിഴ്നാട് പ്രതിനിധികളുടെ വിഡിയോ കോൺഫറൻസ് യോഗത്തിൽ മുല്ലപ്പെരിയാർ വിഷയവും ചർച്ച ചെയ്തു.

നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷ നൽകാൻ തമിഴ്നാടിനോട് ആവശ്യപ്പെ‍ട്ടെങ്കിലും ശരിയായ മാതൃകയിൽ ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.

ഒക്ടോബർ 19: മരംമുറിക്കു സുപ്രീം കോടതി വിധി പ്രകാരവും, നിയമങ്ങൾക്കും കേരള സർക്കാർ നിർദേശങ്ങൾക്കും അനുസൃതമായും സ്വീകരിച്ച നടപടികളെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നു വനം മേധാവി, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ , പെരിയാർ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കു വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ കത്ത്.

 

 

ഒക്ടോബർ 26: ബേബി ഡാം ബലപ്പെടുത്താൻ ശേഷിക്കുന്ന ജോലികൾ കേരളം വേഗത്തിലാക്കണമെന്നും അ‍പ്രോച്ച് റോഡ് നിർമാണത്തിനു വനം വകുപ്പിന്റെ അനുമതി വേഗത്തിലാക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ ഓൺലൈൻ യോഗത്തിൽ നിർദേശം. സമിതി ചെയർമാൻ ഗുൽഷൻ രാജ്, ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, തമിഴ്നാട് മരാമത്തു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌‍സേന എന്നിവർ പങ്കെടുത്തു. യോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചതു മന്ത്രി റോഷി അഗസ്റ്റി‍നാണ്.

 

 

നവംബർ 1: സെപ്റ്റംബർ 17 ലെ യോഗ തീരുമാനം ഉത്തരവായിറക്കാൻ ടി.കെ.ജോസിന്റെ ചേംബറിൽ അനൗദ്യോഗിക യോഗം. വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് എന്നിവർ പങ്കെടുത്തു. ഇതിലെ തീരുമാനപ്രകാരമാണ് അഞ്ചിന് ഉത്തരവിറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (2 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends