എട്ടു വയസുകാരിയെ പീഡിപ്പിച്ച റിട്ടയേഡ് എസ്.ഐ അറസ്റ്റിൽ; പ്രതിയെ കോടതി റിമാൻഡ് ചെയ്തു

എട്ടു വയസുകാരിയെ പീഡിപ്പിച്ച റിട്ടയേഡ് എസ്.ഐ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. വീട്ടിലും വീട്ടിന് സമീപത്തെ ഷെഡിലും വച്ച് നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മൊഴിനൽകി. ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സര്‍വീസിലിരിക്കേ പോക്‌സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഉണ്ണി കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എസ്‌ഐ ആയി വിരമിച്ചയാളാണ്.
https://www.facebook.com/Malayalivartha
























