പാലക്കാട്ടു നിന്നു പാറശാലയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് ഡ്രൈവര്‍

പാലക്കാട്ടു നിന്നു പാറശാലയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് ഡ്രൈവര്‍.കുഴഞ്ഞു വീഴുന്നതിനിടയില്‍ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് സാധിച്ചതോടെ വന്‍ ദുരന്തം ഒഴിവായി.
പാലക്കാട്ടു നിന്നു പാറശാലയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ഡ്രൈവര്‍ വൈക്കം സ്വദേശി എന്‍ജി ബിജുവിനാണ് ബസ് ഓടിക്കുന്നതിന് ഇടയില്‍ ബോധക്ഷയം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയില്‍ കരുവാറ്റ പവര്‍ ഹൗസിനു സമീപമായിരുന്നു സംഭവമുണ്ടായത്.
ബസ് നിന്നതും ബോധംകെട്ടു വീണതും ഒരുമിച്ചായിരുന്നു. ബസിലുണ്ടായിരുന്ന ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അതുവഴി വന്ന വാഹനങ്ങള്‍ ഒന്നും നിര്‍ത്തിയില്ല. ഒടുവില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് ഡ്രൈവര്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് ആശുപത്രിയില്‍ എത്തിച്ചു.
ബിജുവിനെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു. ചൊവ്വാഴ്ച 2.30നു പാറശാലയില്‍ നിന്നു പുറപ്പെട്ടതാണ് സൂപ്പര്‍ഫാസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണു പാലക്കാട്ട് എത്തിയത്. അവിടെ നിന്നു രാവിലെ 6.15നു തിരിച്ച് വൈകിട്ട് 4.30നു പാറശാലയില്‍ എത്തുന്ന സര്‍വീസാണിത്.
" f
https://www.facebook.com/Malayalivartha


























