നിയന്ത്രണം തെറ്റിയ കണ്ടെയ്‌നര്‍ ലോറി മീഡിയന്‍ തകര്‍ത്ത് എതിര്‍ ട്രാക്കില്‍ കടന്ന് ദിശതെറ്റി ഓടി.... റോഡില്‍ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

നിയന്ത്രണം തെറ്റിയ കണ്ടെയ്‌നര്‍ ലോറി മീഡിയന്‍ തകര്‍ത്ത് എതിര്‍ ട്രാക്കില്‍ കടന്ന് ദിശതെറ്റി ഓടി.... റോഡില്‍ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മീഡിയന്‍, സിഗ്‌നല്‍, വൈദ്യുതി പോസ്റ്റ് എന്നിവയെല്ലാം തകര്‍ത്തായിരുന്നു ലോറിയുടെ പാച്ചില്‍. രാത്രി 10.30ടെയാണ് തൃശൂര്‍ ഒല്ലൂരില്‍ നിന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് എളനാട് കമ്പനിയുടെ ശീതികരിച്ച പാല്‍ കയറ്റി വരുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ദിശതെറ്റിയോടിയത്.
ദേശീയപാതയും എം.സി.റോഡും സംഗമിക്കുന്ന അങ്കമാലി സിഗ്‌നല്‍ ജങ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മീഡിയനില്‍ ഇടിച്ച് കയറിയ കണ്ടെയ്‌നര്‍ ലോറി സിഗ്‌നല്‍ പോസ്റ്റും വൈദ്യുതി പോസ്റ്റും തകര്‍ത്ത ശേഷം മുന്നോട്ട് നീങ്ങി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചനകള്‍.എന്തായാലും ആ സമയത്ത് വാഹനങ്ങളില്ലാതിരുന്നത് വന്‍ അപകടം ഒഴിവായി.
"
https://www.facebook.com/Malayalivartha


























