സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ? ലോക്നാഥ് ബെഹ്റയ്ക്കും, മനോജ് എബ്രഹാമിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

മോൻസൺ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ്
ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. ഇരുവരേയും മുൾമുനയിൽ നിർത്തിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു വിമർശനം. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ ഉരുളേണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു. മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.
മോൻസൺ കേസില്‍ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സെൻസിറ്റീവായ വിവരങ്ങൾ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകിയതെന്ന് സർക്കാർ പറഞ്ഞു. കോടതിക്ക് നൽകിയ മൂന്ന് കത്തിൽ ഒന്ന് നോട് ഫയൽ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും കോടതി കേൾക്കും.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി 2 ആഴ്ച്ചയ്ക്ക് മുമ്പ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെഹ്റയുടെ മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലായിരുന്നു വിശദീകരണം തേടിയത്.
ഏത് സാഹചര്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തില്‍ ഉത്തരം വേണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് ബെഹ്റയില്‍ നിന്ന് മൊഴിയെടുത്തത്. പാലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.
മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് അനിത പുല്ലയില്‍ പറഞ്ഞിട്ടല്ലെന്ന് ബെഹ്‌റ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് മ്യൂസിയം സന്ദര്‍ശിച്ചതെന്നാണ് മൊഴി നല്‍കിയത്. നേരത്തെ വിദേശ മലയാളിയായ അനിത പുല്ലയില്‍ ആണ് ബെഹ്‌റയെ ക്ഷണിച്ചതെന്നായിരുന്നു ജീവനക്കാര്‍ അടക്കം നല്‍കിയ മൊഴി. ഇത് ബെഹ്‌റ തള്ളി. ആരും ക്ഷണിച്ചിട്ടല്ല പോയതെന്നും, സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടാണെന്നും ബെഹ്‌റ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























