സിപിഎം നേതാക്കളെ കൈയ്യിലെടുത്ത് അദാനി... വിഎസിന്റെ കാല്‍ തൊട്ട് വന്ദിച്ച് കരണ്‍ അദാനി; കോടിയേരി ബാലകൃഷ്ണനെയും പിണറായി വിജയനെയും ബന്ധപ്പെട്ടു

വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതിനായി കേരളത്തിലെ സിപിഎമ്മിന്റെ എതിര്‍പ്പ് മാറ്റാന്‍ അദാനി വേണ്ടുന്നതെല്ലാം ചെയ്തു. അദാനി ഗ്രൂപ്പിന്റെ വന്‍കിട തുറമുഖ പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെ മുന ഒടിച്ചാണ്. കേരളം പോലെ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന നാട്ടില്‍ സമര്‍ത്ഥമായ കരുക്കള്‍ നീക്കിയാണ് ഗൗതം അദാനി പദ്ധതി നേടിയെടുത്തത്.
ഇന്ന് രാവിലെ സ്വന്തം വിമാനത്തിലാണ് ഗൗതം അദാനി തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്ചയായിരുന്നു.
അതിനുശേഷമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ഗൗതം അദാനി ചര്‍ച്ച നടത്താനെത്തിയത്. 12.30ന് കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവിനെ കാണുമ്പോള്‍ രാജ്യത്തെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിന് നല്‍കേണ്ട ആദവരെല്ലാം നല്‍കി.
അദാനിക്കൊപ്പം കൂടിക്കാഴ്ച്ചക്ക് എത്തിയപ്പോള്‍ കരണ്‍ അദാനി ആദ്യം ചെയ്തത് വി എസ് അച്യുതാനന്ദന്റെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. ഗുജറാത്തി സ്‌റ്റൈലിലുള്ള അഭിവാദ്യത്തിലൂടെ അദാനി പുത്രന്‍ വിഎസിനെ കൈയിലെടുക്കുകയായിരുന്നു.
ദല്ലാള്‍ നന്ദകുമാറും അദാനിക്കൊപ്പം വിഎസിനെ കാണാന്‍ എത്തിയിരുന്നു എന്നതും ശ്രദ്ധമായമായി. നന്ദകുമാറും വിഎസും തമ്മിലുള്ള അടുപ്പം അറിയാവുന്നത കൊണ്ട് തന്നെയാണ് അദാനി നന്ദകുമാറിനെയും ഒപ്പം കൂട്ടിയത്. കൂടിക്കാഴ്ച്ചയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെങ്കിലും ചില ആശങ്കകള്‍ ഉണ്ടെന്ന് വി എസ് അറിയിച്ചു. അദാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് വിഎസുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്ന് ടി ജി നന്ദകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വി.എസുമായി നടന്നത് ഔപചാരിക കൂടിക്കാഴ്ച മാത്രമാണെന്ന് ഗൗതം അദാനി പറഞ്ഞു. അദാനി ക്ഷണിച്ചിട്ടാണ് നന്ദകുമാര്‍ വന്നതെന്ന് വി എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കേരളത്തിലേക്ക് തിരിക്കും മുമ്പ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പി ബി അംഗം പിണറായി വിജയനെയും കാണാന്‍ അദാനി അനുവാദം ചോദിച്ചിരുന്നു. പ്രത്യേക ദൂതന്മാര്‍ സഹിതമാണ് ഗൗതം അദാനി തന്റെ താല്‍പ്പര്യം അറിയിച്ചത്. പിണറായിയും കാനം രാജേന്ദ്രനുമായും അദാനി വിഴിഞ്ഞം പോര്‍ട്‌സ് മേധാവി സന്തോഷ് മഹാപത്രയാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, കരാര്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെ എതിര്‍ത്തെങ്കിലും ഇവരെല്ലാവരും പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























