പെട്ടന്നായിരുന്നു ആ അപകടം എല്ലാകളിചിരികളും തകർത്തത്! മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിച്ച് അപകടം.. ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്... ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും നില ഗുരുതരമാണെന്ന് സൂചന! ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

വളരെ ഭയാനകമായ വാർത്തയാണ് പുറത്ത് വരുന്നത്. മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്.
ആറ് വിദ്യാർത്ഥികൾക്ക് പരുക്കുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് സ്കൂളുകൾ തുറന്നത്. കുട്ടികളൊക്കെ ക്ലാസ്സുകൾ തുറന്ന സന്തോഷത്തിലായിരുന്നു. അതിനിടയിലായിരുന്നു ഇത്തരത്തിലൊരു ദുരന്തം പുറത്ത് വന്നത്. തീർത്തും നടുക്കിയിരിക്കുകയാണ് തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും കുട്ടികളും.
https://www.facebook.com/Malayalivartha


























