Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബീഡി വ്യവസായ മേഖലയിലെ പ്രതിസന്ധി; അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ ബീഡിയുടെ വരവും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സമൂഹം പിന്തിരിഞ്ഞതും ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി

11 NOVEMBER 2021 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സംസ്ഥാനത്തെ പരമ്പരാഗത മേഖലകളില്‍ ഒന്നായ ബീഡി വ്യവസായ മേഖല നിലവില്‍ കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ ബീഡിയുടെ വരവും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സമൂഹം പിന്തിരിഞ്ഞതും ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളത്തിലെ ബീഡി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളിലുമാണ്.

ബീഡി മേഖലയിലെ പ്രതിസന്ധി കാരണം മുമ്പ് ബീഡി മേഖലയില്‍ നിലനിന്നിരുന്ന പല പ്രധാനപ്പെട്ട ബീഡി കമ്പനികളും ഇന്ന് വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ മറ്റു പല വ്യവസായങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. കണ്ണൂരിലുള്ള സഹകരണ സ്ഥാപനമായ ദിനേശ് ബീഡി ഇതിനേറ്റവും വലിയ ഉദാഹരണമാണ്. എങ്കിലും നിലവില്‍ ബീഡി മേഖലയെ ആശ്രയിച്ച് ഉപജീവനം നിര്‍വ്വഹിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഇത്തരം തൊഴിലാളികളുടെ ഉപജീവനോപാധി ബീഡി തെറുപ്പ് മാത്രമാണ്. ഇത്തരം തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.

ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ ആയിരം രൂപ വീതം ബീഡി മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനമായി വിതരണം ചെയ്യുകയുണ്ടായി, കൂടാതെ പരമ്പരാഗത മേഖലയിലെ വ്യവസായം എന്ന രീതിയില്‍ ബീഡി മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായമായി ഇന്‍കം സപ്പോര്‍ട്ട് സ്കീം അനുസരിച്ച് 3700/- (മൂവായിരത്തി എഴുന്നൂറ്) രൂപ വീതം നിലവില്‍ നല്‍കി വരികയാണ്. ബീഡി മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ഈ മേഖലയില്‍ ഏര്‍പ്പെടുത്തിയ ജി.എസ്.ടി. യാണ്.

ബീഡി ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ ജി.എസ്.ടി. നിരക്ക് ആയ 28 ശതമാനം ഏര്‍പ്പെടുത്തിയതു കാരണം പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ബീഡി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്ന പ്രവണതയും കണ്ടു വരുന്നു. ജി.എസ്.ടി. നിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രി അദ്ധ്യക്ഷനും എല്ലാ സംസ്ഥാനങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ അംഗങ്ങളായിട്ടുള്ള ജി.എസ്.ടി. കൗണ്‍സിലാണ്. അതുകൊണ്ടു തന്നെ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ജി.എസ്.ടി. നിരക്കില്‍ മാറ്റം
വരുത്തുവാന്‍ കഴിയുന്നതല്ല.

സംസ്ഥാനത്തിന് പുറത്തു നിന്ന് നികുതി വെട്ടിച്ചു ബീഡി കൊണ്ട് വരുന്നതു തടയുന്നതിനു സംസ്ഥാന നികുതി വകുപ്പ് കര്‍ശനനടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ സംസ്ഥാന ചരക്കു സേവന നിക്തി വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തുകയും ജി.എസ്.ടി. നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുകയില മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനും തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വേണ്ടി കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം സര്‍ക്കാരിന് ഒടുക്കുന്ന വില്‍പ്പന നികുതി/ചരക്ക് സേവന നികുതി പ്രവര്‍ത്തന മൂലധനമായി ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ മടക്കി നല്‍കാറുണ്ട്.

2016-17 വര്‍ഷത്തില്‍ 8 കോടി രൂപയും 2017-18 വര്‍ഷത്തില്‍ 4 കോടി രൂപയും കൂടാതെ 2017-18 സാമ്പത്തിക വര്‍ഷം ജി.എസ്.ടി ഇനത്തില്‍ കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്രം സഹകരണ സംഘം സര്‍ക്കാരിലേക്ക് ഒടുക്കിയ നികുതിയുടെ അടിസ്ഥാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 5 കോടി രൂപയും ബീഡി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിലേക്ക് മടക്കി നല്‍കിയിട്ടുണ്ട്. ബീഡി മേഖലയിലെ പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലായ തൊഴിലാളികളെ സഹായിക്കുന്നിന് വേണ്ടി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും ആശ്വാസപ്രദമാകുന്ന രീതിയില്‍ നിരവധി പദ്ധതികളാണ് ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് നടപ്പിലാക്കി വരുന്നത്.

 

ഇത്തരം തൊഴിലാളികളെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സമീപനം തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചു വരുന്നത്. ബീഡി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ബീഡി മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും ഉതകുന്ന രീതിയില്‍ എല്ലാ തരത്തിലുമുള്ള സഹായം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അറിയിച്ചുകൊള്ളുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (37 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (41 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (42 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (48 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends