Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പട്ടികജാതി- പട്ടികവര്‍ഗ്ഗവികസന വകുപ്പുകളുടെ കീഴിലുള്ള ഐ.ടി.ഐ.കളുടെയും ഐ.ടി.സി.കളുടെയും പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് രമേശ് ചെന്നിത്തല

11 NOVEMBER 2021 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സംസ്ഥാനത്ത് 44 ഐ.റ്റി.ഐ.കള്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലും, 11 ഐ.ടി. സി.കള്‍ പട്ടിവര്‍ഗ്ഗവികസന വകുപ്പിനു കീഴിലുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പല പ്രശ്‌നങ്ങളും, പരിമിതികളും ഉള്ളതായി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ കാലാനുസൃതമായി പുതിയ ട്രേഡുകളോ, കോഴ്‌സുകളോ ആരംഭിക്കുന്നില്ല. കാലഹരണപ്പെട്ടതോ, കാലികപ്രസക്തി ഇല്ലാത്തതോ ആയ ട്രേഡുകളിലോ, കോഴ്‌സുകളിലോ ആണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട തൊഴിലവസരങ്ങളെയും തൊഴില്‍ തൊഴില്‍ സാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

എന്റെ നിയോജകമണ്ഡലത്തിലും ഒരു ഐ.റ്റി.ഐ. പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയും സമാനസ്ഥിതിവിശേഷം തന്നെയാണ്. അവിടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ മുന്‍കൈ എടുത്ത് സ്ഥലം അനുവദിപ്പിക്കുകയും, പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം വികസനപ്രവര്‍ത്തനം നടന്നിട്ടില്ല . ട്രേഡുകളും അനുവദിച്ചിട്ടില്ല.

എസ്.ടി . ഐ.റ്റി.സി.ക്കായി ഇടുക്കി നാടുകാണിയില്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ചെങ്കിലും ഇതുവരെ അതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിനു വേണ്ട നടപടി സ്വീകരിക്കണം.

പുതിയ സാങ്കേതിക പ്രവണതകള്‍ക്കും, വ്യവസായിക രംഗത്തെ മാറ്റങ്ങള്‍ക്കും അനുസൃതമായി തൊഴില്‍സാധ്യതയുള്ള പുതിയ കോഴ്‌സുകളും, ട്രേഡുകളും പട്ടികജാതിപട്ടികവര്‍ഗ്ഗവകുപ്പുകള്‍ക്ക് കീഴിലുള്ള ഐറ്റിഐകളിലും/ഐറ്റിസികളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം.

ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്ലെയ്‌സ്‌മെന്റ് സൗകര്യങ്ങളുടെ സാധ്യതകള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നില്ല. ആവശ്യമായ സാങ്കേതിക പരിജ്ഞാനമോ, വൈദഗ്ദ്ധ്യമോ ഉള്ള അദ്ധ്യാപകരുടേയും ഇന്‍സ്ട്രക്ടര്‍മാരുടേയും സേവനം ലഭ്യമാക്കാന്‍ കഴിയാത്തതും വലിയ പോരായ്മയാണ്.

ഈ സ്ഥാപനങ്ങളില്‍ നിലവിലുള്ള അദ്ധ്യാപകര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും റിഫ്രെഷ്‌മെന്റ് കോഴ്‌സുകളും കരിയര്‍ അഡ്വാന്‍സ് കോഴ്‌സുകളും നല്‍കി അവരുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഈ ഐറ്റിഐകളിലെ പോസ്റ്റ് ക്രിയേഷനുളള പ്രൊപ്പോസലുകള്‍ സര്‍ക്കാര്‍ തലത്തില്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന് പരിഹാരം കാണണം.

10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വ്യവസായവകുപ്പിനു കീഴിലുളള ഐ.റ്റി.ഐ.കളില്‍ ആയിരക്കണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പട്ടികജാതിപട്ടികവര്‍ഗ്ഗ ഐ.റ്റി.ഐ.കളില്‍ വിരലിലെണ്ണാവുന്ന തസ്തികകള്‍ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. ഇതിന് അടിയന്തരമായി പരിഹാരം കാണണം.

വ്യവസായ വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഐ. കളില്‍! വര്‍ഷത്തില്‍ മുഴുവന്‍ സമയവും Employabiltiy Skill പഠിപ്പിക്കുന്നതിന് ഗസ്റ്റ് ലക്ച്ചറര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. എന്നാല്‍ എസ്.സി. എസ്.ടി . ഐ.റ്റി.ഐ.കളില്‍ വെറും ഒരുമാസത്തേക്കാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഈ ഐ.റ്റി.ഐ.കളില്‍ NSQF പ്രകാരമുളള പുതുക്കിയ സിലബസ്സ് അനുസരിച്ചുള്ള Tools & equipments ഇല്ലാതെയാണ് പഠിപ്പിക്കുന്നതെന്ന പരാതിയും ഉണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍സാധ്യതകളേയും തുടര്‍ പഠനത്തേയും ബാധിക്കുന്ന കാര്യമാണ്. ഐറ്റിഐകളില്‍ ലൈബ്രററികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്.

പട്ടികജാതി പട്ടികവര്‍ഗ്ഗ ഐറ്റിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അലവന്‍സ് കുറഞ്ഞത് 4,500/ രൂപയാക്കി വര്‍ദ്ധിപ്പിക്കണം. കൂടാതെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐറ്റിഐകളുടെ അവസ്ഥാപഠനം നടത്തി ഗുലാത്തി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം.

ഐറ്റിഐകളിലെ ഓണ്‍ലൈന്‍ അഡ്മിഷനെ സംബന്ധിച്ചും നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഉന്നയിക്കുന്നുണ്ട്. എന്‍സിവിറ്റി മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച് ഈ ഐറ്റിഐകളുടെ കാര്യക്ഷമതയും അദ്ധ്യാപനഗുണനിലവാരവും ഉയര്‍ത്തണം. കൂടാതെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐ ട്രെയിനികള്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുന്നതിന് 2017 ല്‍ ആരംഭിച്ച 3ഡിഎം വിഷ്വല്‍ ടീച്ചിംഗ് പദ്ധതിയുടെ നിര്‍വ്വഹണത്തെ സംബന്ധിച്ചും വലിയ ആക്ഷേപം നിലനില്‍ക്കുന്നുണ്ട് എന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (38 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (42 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (43 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (49 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends