സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടികളെയും വീട്ടമ്മമാരെയും ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ; ശൂരനാട് സ്വദേശി രഞ്ജിനെ അറസ്റ്റ് ചെയ്തത് കോയമ്പത്തൂരിൽ നിന്ന്

സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടികളെയും വീട്ടമ്മമാരെയും ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ യുവാവിനെ കോയമ്പത്തൂരിൽ നിന്നാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
നെടുങ്കണ്ടം സ്വദേശിയായപതിനേഴുകാരിയുടെ പരാതിയെ തുടർന്നാണ് കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആര്. പിള്ളൈ (29) അറസ്റ്റിലായത്. ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും അജയ് ആർ എന്ന പേരിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നും പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. പട്ടാള ഉദ്യോഗസ്ഥന്മാരുടെ യൂണിഫോം ധരിച്ച ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പങ്കുവച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയിരുന്നത്.
രഞ്ജിത്ത് പട്ടാളക്കാരനായ ഭാര്യാസഹോദരനോടൊപ്പം പൂനയിലെ പട്ടാള ക്യാന്റീനിൽ ജോലിചെയ്തിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് കോയമ്പത്തൂരിൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടയിലാണ് രഞ്ജിത്ത് വീട്ടമ്മമാരെയും പെൺകുട്ടികളെയും തട്ടിപ്പിന് ഇരയാക്കിയത്. സാമൂഹ്യമാധ്യമങ്ങൾ വഴി പെൺകുട്ടികളുമായി സൗഹൃദത്തിലാകുന്ന രഞ്ജിത്ത് അവരുടെ ചിത്രങ്ങൾ ശേഖരിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. സംഭവസ്ഥലം റെയ്ഡ് ചെയ്ത പോലീസ് തട്ടിപ്പിനുപയോഗിച്ച ഫോൺ കണ്ടെത്തി
https://www.facebook.com/Malayalivartha


























