സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിച്ച് അപകടം. വിദ്യാർത്ഥികൾക്ക് പരിക്ക്.മലപ്പുറം തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ബസില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബസിന് ബ്രേക് നഷ്ടപ്പെടുകയും റോഡരികില്‍ ഉണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഇടിയില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha























