'ആരും ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാക്കുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്'; മുല്ലപ്പെരിയാര്‍ മരം മുറി മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

മുല്ലപ്പെരിയാര്‍ മരം മുറി മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ആരും ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാക്കുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും മുല്ലപ്പെരിയാര്‍ കേസ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്നും സതീശന്‍ വ്യക്തമാക്കി. മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം തീയതി തമിഴ്നാട് മന്ത്രിമാര്‍ ബേബി ഡാം സന്ദര്‍ശിക്കുന്നു. മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഈ ഉത്തരവ് ഇറക്കുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല, വനം മന്ത്രി അറിഞ്ഞില്ല, ജലവിഭവവകുപ്പ് മന്ത്രി അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വേറെ ആള്‍ക്കാരെ ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മരം മുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടത്തിയ ഒരു ഗൂഢാലോചനയാണെന്നും ആ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും വി ഡി സതീശന്‍ ആരോപണം ഉയര്‍ത്തുന്നു.
https://www.facebook.com/Malayalivartha


























