'കുറുപ്പ്' സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്; കോടതി നടപടി സിനിമ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെ

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയായ കുറുപ്പിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. 'കുറുപ്പ്' സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
സിനിമ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. പ്രഖ്യാപിത കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടും എന്നുകാട്ടി സെബിന്‍ തോമസ് എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. നിര്‍മാതാക്കള്‍, ഇന്റര്‍പോള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























