പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും; മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ സ്ഥാനം; തീരുമാനം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ

സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ ആകും.ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്സന്‍ ആക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.
ചെറിയാന്‍ ഫിലിപ്പിനെയാണ് ആദ്യം ഖാദി ബോര്‍ഡിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇത് നിരസിക്കുകയും സി പി എം വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തെ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























