Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

മോന്‍സണ്‍ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസ്.... എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കൂടി കക്ഷി ചേര്‍ത്തതോടെ ഉന്നതരുടെ കള്ളപ്പണ-ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടി വഴിതുറന്നു.... മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കുള്‍പ്പെടെ കുരുക്കുവീഴാനുള്ള സാധ്യതയേറെ....പ്രതിയല്ലെങ്കില്‍ എന്തിനാണ് ഐ.ജിയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം

12 NOVEMBER 2021 06:44 AM IST
മലയാളി വാര്‍ത്ത

മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് നിരീക്ഷിച്ച ഹൈക്കോടതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കൂടി (ഇ.ഡി) കക്ഷി ചേര്‍ത്തതോടെ ഉന്നതരുടെ കള്ളപ്പണ-ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിനുകൂടി വഴിതുറക്കുകയാണ്. മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കുള്‍പ്പെടെ കുരുക്കുവീഴാനുള്ള സാദ്ധ്യതയേറെയാണ്. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിംഗിള്‍ ബെഞ്ച്, പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടുണ്ടോയെന്ന് ചോദിച്ചു.

പൊലീസ് ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുപോകാന്‍ അനുവദിക്കില്ലെന്നും ഒന്നും ഒളിച്ചുവയ്ക്കാന്‍ സമ്മതിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. മോന്‍സണിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുന്‍ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്‍കിയ ഹര്‍ജിയില്‍ പൊലീസിനെതിരെ വാളോങ്ങി കോടതി .

 




പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്നലെ മുദ്രവച്ച കവറില്‍ നല്‍കിയ രേഖകളിലെയും നേരത്തെ ഡി.ജി.പി നല്‍കിയ സത്യവാങ്മൂലത്തിലെയും വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി . ഹര്‍ജി നവംബര്‍ 19ലേക്കു മാറ്റിവെച്ചു.


കേസന്വേഷണവുമായി ബന്ധപ്പെട്ട ആറു രേഖകള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി സമര്‍പ്പിച്ചു. ലോക്നാഥ് ബെഹ്‌റ ഡി.ജി.പിയായിരിക്കെ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് സമര്‍പ്പിച്ചത്. ഇ.ഡി അന്വേഷണം വേണ്ടതാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് 2020 ഫെബ്രുവരിയില്‍ ഇ.ഡിക്ക് ബെഹ്‌റ കത്ത് നല്‍കിയിരുന്നു.




അതേസമയം ഹര്‍ജിയിലെ വാദത്തിനടിസ്ഥാനമായ ചോദ്യങ്ങളല്ല കോടതി ഉന്നയിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും മോന്‍സണുമായി അടുത്ത ബന്ധമുള്ള ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ആവശ്യപ്പെട്ടാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിപ്പകര്‍പ്പ് ഹാജരാക്കാമെന്നും ഇ.ഡിയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

 പ്രവാസി സംഘടനയുടെ കോഓര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍ ക്ഷണിച്ചതനുസരിച്ചാണ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും പുരാവസ്തു ശേഖരം കാണാന്‍ മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചത്. ഈ വിഷയങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ടോ? സന്ദര്‍ശനം കഴിഞ്ഞു 10 ദിവസത്തേക്ക് ഒന്നും മിണ്ടുന്നില്ല. പിന്നീടാണ് എ.ഡി.ജി.പി നല്‍കിയ നോട്ടനുസരിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പിയോട് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയതെന്തുകൊണ്ടെന്നും കോടതി . പ്രതിയല്ലെങ്കില്‍ എന്തിനാണ് ഐ.ജിയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (33 minutes ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (45 minutes ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (51 minutes ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (1 hour ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (1 hour ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (2 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (3 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (4 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (4 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (4 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (4 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (4 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (4 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (4 hours ago)

Malayali Vartha Recommends