Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍ കതിരല്ലോ... സംസ്ഥാനം ഭരിക്കേണ്ട മന്ത്രിയാകേണ്ട പി ജയരാജന് കിട്ടിയ അവസരം നോക്കണേ; പി. ജയരാജന്‍ ഖാദി ബോര്‍ഡിലേക്ക്; ചെറിയാന്‍ ഫിലിപ്പ് കളഞ്ഞ സ്ഥാനത്തേക്ക് പിജെ എത്തും; ശോഭനാ ജോര്‍ജ് ഔഷധി ചെയര്‍പഴ്‌സനാകും; പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍

12 NOVEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സിപിഎമ്മിന്റെ അനിഷേധ്യ നേതാവാണ് പി ജയരാജന്‍. അദ്ദേഹം കേരളത്തിലുണ്ടാക്കിയ ഓളം ചെറുതല്ല. ജയരാജന് വേണ്ടി പിജെ ആര്‍മി രംഗത്തെത്തിയതാണ് അദ്ദേഹത്തിന്റെ വിജയത്തിനും പതനത്തിനും കാരണം. അവസാനം പാര്‍ട്ടിയില്‍ ഒതുക്കുന്ന നേതാവായി മാറി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സെക്രട്ടറി സ്ഥാനം രാജി വയ്പ്പിച്ചാണ് സീറ്റ് നല്‍കിയത്. അതില്‍ തോറ്റതോടെ പിന്നെ വനവാസമായി. നിയമസഭാ സീറ്റ് നല്‍കണമെന്ന് വാദം വന്നെങ്കിലും നല്‍കിയില്ല. ഇതോടെ പിജെ ആര്‍മി രംഗത്തെത്തി. അത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനമാകുകയും പിജെ തന്നെ ആര്‍മിയെ തള്ളി പറയുകയും ചെയ്തു.

 



ഇപ്പോഴിതാ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി. ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സിപിഎം തീരുമാനിച്ചു. സംസ്ഥാന മന്ത്രിയാകേണ്ട ആളിനെയാണ് പിടിച്ച് ചെറിയ സ്ഥാനം നല്‍കുന്നത്. അതും ചെറിയാന്‍ ഫിലിപ്പ് ഉപേക്ഷിച്ച സ്ഥാനം.

സ്വപ്ന സുരേഷ് പുറത്തിറങ്ങിയതോടെ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും യോഗം തെളിഞ്ഞു. ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും കരഞ്ഞ് തളര്‍ന്ന ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പഴ്‌സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സിപിഎംവിട്ടു കോണ്‍ഗ്രസിലേക്കു മടങ്ങിയ ചെറിയാന്‍ ഫിലിപ്പിനെയാണ് ഖാദി ബോര്‍ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.

 

 



കെ.കെ. ലതികയെ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണാക്കും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ ആയിരുന്ന കെ. വരദരാജനെ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പുതിയ പ്രസിഡന്റ് എത്തും. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം. തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തേ നല്‍കിയിരുന്നു.

പി. ജയരാജന്‍ പാര്‍ട്ടിക്കാര്‍ക്ക് ആവേശമാണ്. അദ്ദേഹത്തിന്റെ ജിവിതമാണ് സാധാരണക്കാരെ ആകര്‍ഷിച്ചത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം കിഴക്കേ കതിരൂരില്‍ കാരായി കുഞ്ഞിരാമന്റെയും പാറായില്‍ ദേവിയുടേയും മകനായി 1952 നവംബര്‍ 27ന് ജനിച്ചു. മുന്‍ എം.പി. പി. സതീദേവി സഹോദരിയാണ്.

 



സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഏറെനാള്‍ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1972ല്‍ സി.പി.എം അംഗമായി. 1980 മുതല്‍ 1990 വരെ സി.പി.എം കൂത്ത്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്നു.

1986ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയില്‍ അംഗമായി. 1990ല്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലേക്കും 1998 മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1999ലെ തിരുവോണ നാളില്‍ രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

 



2010ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയ്ക്ക് പകരക്കാരനായി ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി. 2011 മുതല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിക്കാനായ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

മൂന്ന് തവണ കൂത്ത്പറമ്പില്‍ നിന്ന് നിയമസഭാംഗമായി. 2001ലായിരുന്നു ആദ്യ ജയം. തുടര്‍ന്ന് കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 2006ലെ നിയമസഭ തിരഞ്ഞെടുപ്പിലും കൂത്ത്പറമ്പില്‍ നിന്ന് വിജയിച്ചു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ. മുരളീധരനോട് പരാജയപ്പെട്ടു. അതോടെ വനവാസത്തിലായിരുന്ന പി ജയരാജന്റെ മടങ്ങിവരവ് കൂടിയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends