തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി..... നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി..... വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ കൊടിയേറ്റു പ്രമാണിച്ച് തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്കുശേഷം അവധിയായിരിക്കും.
നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. കുര്‍ബാനയ്ക്ക് ഒരു സമയം 400 പേര്‍ക്ക് പങ്കെടുക്കാം.
പ്രദേശത്ത് മെഡിക്കല്‍ ടീമിന്റെ സാന്നിധ്യവും മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുകയും ചെയ്തു. നവംബര്‍ 21 വരെയാണ് തിരുനാള്‍ ആഘോഷം.
വിശ്വാസികളും വളണ്ടിയര്‍മാരും നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി തരപ്പെടുത്തിയിട്ടുണ്ട്. വഴിയോരക്കച്ചവടത്തിനും കടല്‍തീരത്തെ കച്ചവടത്തിനും വിലക്കുണ്ട്.
മുമ്പ്് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കളത്തുമ്മല്‍, മാറനല്ലൂര്‍,മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നും കലക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.
https://www.facebook.com/Malayalivartha


























