Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഡാമുകൾ തുറന്നത് 2018ലെ മഹാപ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചു; സി എ ജി റിപ്പോർട്ടിൽ കുമ്പസാരവുമായി സർക്കാർ ; നടുങ്ങിത്തരിച്ച് കേരളം

12 NOVEMBER 2021 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഒടുവിൽ തുറന്ന് സമ്മതിച്ച് സർക്കാർ..... 2018ലെ മഹാപ്രളയം വരുത്തിവെച്ചത് തന്നെ ......സിഎജി യോട് എല്ലാം തുറന്നു സമ്മതിച്ച് സർക്കാരിന്റെ കുമ്പസാരം..... ഞെട്ടിത്തരിച്ച് കേരളം...... 2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂടാൻ കാരണം ഡാം തുറന്നത് കൂടെ കാരണമായി എന്നാണ് സർക്കാർ പറയുന്നത് .

കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് കേരളം ഈ കാര്യം സമ്മതിച്ചിരിക്കുന്നത് . മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നും സർക്കാർ സി.എ.ജി.യോട് പറഞ്ഞു .

ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നത്. ഫലത്തിൽ, ഡാമുകൾ കൂട്ടത്തോടെ തുറന്നതാണ് പ്രളയത്തിന്റെ പ്രഹരം കൂട്ടിയതെന്ന സമ്മതിക്കൽ ഈ വിശദീകരണത്തിലുണ്ട്. അണക്കെട്ടുകൾ ഏറെയുള്ള ഇടുക്കി ജില്ലയെയാണ് സി.എ.ജി. പഠനജില്ലയായി കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റ് അണക്കെട്ടുകൾ തുറന്നതിന്റെ വിശദാംശങ്ങൾ ഇതിൽ പറയുന്നില്ല.

അപകടസാധ്യതയുള്ള ജില്ലകളുടെ ‘സാംപിൾ’ എന്ന നിലയിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.സർക്കാർ വിശദീകരണത്തി നിരവധി സത്യങ്ങൾ മറഞ്ഞ് കിടക്കുകയാണ് . 2018 ഓഗസ്റ്റ് 15 മുതൽ 18 വരെ കനത്തപ്രളയമുണ്ടായ സമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു .

ഒരു മുന്നറിയിപ്പുമില്ലാതെ എപ്പോൾ വേണമെങ്കിലും തമിഴ്‌നാട്, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുമെന്ന് കരുതിയിരുന്നു . ഇടുക്കി അണക്കെട്ടിന്റെ ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ , അതിൽനിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടൽ ഉറപ്പുവരുത്താനുള്ള സജ്ജീകരണം കെ.എസ്.ഇ.ബി.ക്ക് ചെയ്യേണ്ടിവന്നുവെന്നും സർക്കാർ സമ്മതിച്ചിരിക്കുന്നു . കനത്ത പ്രളയദിവസങ്ങളിൽ മുല്ലപ്പെരിയാറിൽനിന്ന് 169.97 എം.സി.എം. വെള്ളം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിഞ്ഞേനെയെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത് .

സി.എ.ജി. റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരിക്കുന്നത് ഏകീകൃത റിസർവോയർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലാത്തതിന്റെ അപകടമാണ് . റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. റിസർവോയറുകളിൽനിന്ന് വെള്ളം പുറന്തള്ളുന്ന സംവിധാനം മെച്ചപ്പെടുത്തേണ്ടതു സംസ്ഥാനത്തിന്റെ ചുമതലയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു .

ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നത് ‘റൂൾകർവ്’ അടിസ്ഥാനമാക്കിയാണ്. എന്നാൽ, പ്രളയകാലത്ത് റിസർവോയർ പ്രവർത്തനങ്ങൾക്ക് ഒരു റൂൾകർവും പിന്തുടർന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതായും സി.എ.ജി. റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട് . സി.എ.ജി. റിപ്പോർട്ട് കേരളത്തെ നിരവധി കാര്യങ്ങളിൽ കുറ്റപ്പെടുത്തുന്നുണ്ട് .

ആവർത്തിച്ച് പ്രളയമുണ്ടായിട്ടും ജലനയം പരിഷ്കരിക്കാനോ പ്രളയപ്രതിരോധ വ്യവസ്ഥകൾ കൊണ്ടുവരാനോ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി . പ്രളയപ്രതലങ്ങൾ വേർതിരിക്കുന്ന നിയമത്തിന്റെ കുറവ്, ജലാശയങ്ങളിൽ നടക്കുന്ന കൈയേറ്റം, പ്രളയ പ്രവചന കേന്ദ്രങ്ങളുടെ അഭാവം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വീഴ്ചയായി സി.എ.ജി. പറയുന്നു . 2010-ൽ തയ്യാറാക്കിയ കാലഹരണപ്പെട്ട പ്രളയഭൂപടമാണ് കേരളം ഇപ്പോഴും ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ തുറന്നു കാണിക്കുന്നു .

 മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദുരന്തസാധ്യത കൂടുതലാണ്. ഇതിൽ പ്രളയമാണ് കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. ഇത് നേരിടാൻ മികച്ച ആസൂത്രണം, നിർവഹണം എന്നിവ സംസ്ഥാനത്തുണ്ടാകണമെന്നും പറഞ്ഞിരിക്കുന്നു. ജലവിഭവ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ, നദികളുടെ മാസ്റ്റർപ്ലാൻ, നദീതടപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കായി പ്രത്യേകം അതോറിറ്റി രൂപവത്കരിക്കുവാനും വിശ്വസനീയമായ ഫ്ളഡ് ഹസാർഡ് മാപ്പ് തയ്യാറാക്കാനുള്ള മാർഗങ്ങൾ സംസ്ഥാനം തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു .

ജലാശയങ്ങളുടെ കുറവും പ്രളയസാധ്യത കൂട്ടി. പെരിയാർ നദീതടമേഖലയിൽ കെട്ടിടങ്ങൾ വൻതോതിൽ കൂടി. നദികളുടെ ഒഴുക്ക് തടസ്സപ്പെടുന്ന വിധത്തിലാണ് കൈയേറ്റം. ഇതൊഴിപ്പിക്കാൻ നിരന്തര നിരീക്ഷണവും നടപടികളും വേണം. ചെറുതോണിയിലെ അനധികൃതനിർമാണം ഒഴിപ്പിക്കാൻ സർക്കാർ മുൻഗണന നൽകണം.

സി.എ.ജി.യുടെ മറ്റു കണ്ടെത്തലുകൾ ഇങ്ങനെയാണ് 2012-ൽ ദേശീയ ജലനയത്തിൽ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുള്ള കാര്യമാണ് പ്രളയം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും . കേരളം ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചില്ല എന്നത് വീഴ്ച്ച തന്നെയാണ് . 2008-ൽ രൂപംനൽകിയ സംസ്ഥാന ജലനയത്തിൽ പ്രളയ നിയന്ത്രണ നടപടികൾ പരിഗണിച്ചിട്ടില്ല.

പ്രളയ നിയന്ത്രണ-ലഘൂകരണ പ്രവൃത്തികൾക്ക് ചെലവഴിച്ച ഫണ്ടുകൾ പൂർണമായി അതിന് ഉപയോഗപ്രദമാകുന്നതല്ല . 55.17 കോടിയുടെ 273 പ്രവൃത്തികൾ ദുരന്തനിവാരണവുമായി ബന്ധമില്ലാതെ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അപേക്ഷ പരിഗണിച്ച് അനുവദിക്കുകയുണ്ടായി . 44 പുഴകളിൽ 42 എണ്ണത്തിന് മാസ്റ്റർ പ്ലാനില്ല. നാലു ജില്ലകളിൽ മാത്രം നടത്തിയ പരിശോധനയിൽ 913 ജലാശയങ്ങളിൽ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട് .

അണക്കെട്ടുകളുള്ള ഇടുക്കിയിൽപ്പോലും നല്ല ഭൂകമ്പമാപിനികൾ സ്ഥാപിച്ചില്ല. 90 കോടി ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ ഉപകരണം വെറുതേയായി. 50.93 ലക്ഷത്തിന് വാങ്ങിയ ഗുരാൽപ് ഭൂകമ്പമാപിനി മൂന്നുവർഷമായി തിരുവനന്തപുരത്തെ ഓഫീസിൽ കെട്ടിക്കിടക്കുന്നു. ദുരന്തഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ആശയവിനിമയ സംവിധാനം പരാജയമാണ്. 2.65 കോടി മുടക്കി സ്ഥാപിച്ച ഉയർന്ന ഫ്രിക്വൻസി ഉപകരണങ്ങളിൽ 82 ശതമാനവും പ്രവർത്തനരഹിതം.

സംസ്ഥാന റിവർമാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ചില്ല. പരിശോധനകളും നടപടികളും ഉണ്ടായിരുന്നെങ്കിൽ കൊച്ചി വിമാനത്താവളവും പരിസരവും പ്രളയസമയത്ത് വെള്ളത്തിലാകില്ലായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നു. മഴയുടെ തോത് അളക്കാൻ വേണ്ടത്ര സംവിധാനമില്ല.

പെരിയാർ നദീതടത്തിൽ 32 റെയിൻ ഗേജ് സ്ഥാപിക്കാനാണ് നിർദേശം. ആറെണ്ണം മാത്രമാണ് സ്ഥാപിച്ചത്.കേന്ദ്ര ജലക്കമ്മിഷൻ ആവശ്യപ്പെട്ടിട്ടും പ്രളയപ്രവചനകേന്ദ്രം സ്ഥാപിക്കാനുള്ള വിശദാംശങ്ങൾ സംസ്ഥാനം നൽകിയില്ല ഇങ്ങനെ തുടങ്ങി കേരളത്തിന്റെ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends