പിഴയിട്ടപ്പോള്‍ ഞെട്ടിപ്പോയി..... ബസ് എത്താന്‍ വൈകി , കപ്പലണ്ടി വാങ്ങി മാസ്‌ക് താഴ്ത്തിയിട്ട് കൊറിച്ചു , യുവാവിന് ഉടന്‍ പിടി വീണു, 500 രൂ പിഴയിട്ട് പോലീസ്

പിഴയിട്ടപ്പോള്‍ ഞെട്ടിപ്പോയി..... ബസ് എത്താന്‍ വൈകി , കപ്പലണ്ടി വാങ്ങി മാസ്‌ക് താഴ്ത്തിയിട്ട് കൊറിച്ചു , യുവാവിന് ഉടന്‍ പിടി വീണു, 500 രൂ പിഴയിട്ട് പോലീസ്
മാസ്‌ക് താഴ്ത്തിയിട്ട് കപ്പലണ്ടിതിന്നതിനാണ് തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തിയത്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. പിഴയടയ്ക്കാനായി പണമില്ലാത്തതിനാല്‍ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ഇയാളെ ജാമ്യത്തിലിറക്കിയത്.
ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തോട്ടംമുക്കിലേക്കുള്ള ബസ് എത്താന്‍ സമയമുള്ളതിനാല്‍ കപ്പലണ്ടി വാങ്ങി കൊറിച്ചു എന്നതുമാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് തൊഴിലാളി പറയുന്നു.
ചാലിയക്കര എസ്റ്റേറ്റില്‍ 600 രൂപ ദിവസക്കൂലിക്കു ജോലിക്കുപോയി മടങ്ങവെയാണ് പോലീസ് പെറ്റിയടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് താഴ്ത്തിയിട്ടിരുന്നു തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങള്‍.
" f
https://www.facebook.com/Malayalivartha


























