Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

പെട്രോള്‍ ഡീസല്‍ വില ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുക മാത്രമല്ല ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടി അണിനിരത്തി, ധന മന്ത്രിയുടെ നേത്യത്വത്തില്‍ അട്ടിമറി ശ്രമം നടന്നതെന്ന് സൂചന .... രഹസ്യം പുറത്തേക്ക്

12 NOVEMBER 2021 11:01 AM IST
മലയാളി വാര്‍ത്ത

പെട്രോള്‍ ഡീസല്‍ വില ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ത്തതു കൊണ്ടാണ് കേന്ദ്രം പിന്‍മാറിയത്.

കേരളം എതിര്‍ക്കുക മാത്രമല്ല ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടി അണിനിരത്തുകയും ചെയ്തു.. ധന മന്ത്രി കെ എന്‍. ബാലഗോപാലിന്റെ നേത്യത്വത്തിലാണ് അട്ടിമറി ശ്രമം നടന്നതെന്ന സൂചനയാണ് ലഭിച്ചത്.

 



കേന്ദ്ര സര്‍ക്കാരിന് ഇന്ധനവില ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബി ജെ പി ഘടകങ്ങളുടെ കൂടി ആഗ്രഹപ്രകാരമാണ് നഷ്ടം സംഭവിക്കുമെന്നറിഞ്ഞിട്ടും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. എന്നാല്‍ ഒരു കാരണവശാലും ജി എസ് ടി യില്‍ ഉള്‍പ്പെടുത്തരുതെന്ന വാദം കേരളത്തിലെ ധനമന്ത്രി മുന്നോട്ടുവച്ചു.

ഇന്ധന വില വര്‍ധനവില്‍ കൈ പൊള്ളി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍ നടന്നതെല്ലം തുറന്നു പറയുമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായിട്ടാണ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി ചില സൂചനകള്‍ നല്‍കിയത്.

 



ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരായിരുന്നു കേരളം. എന്നാല്‍ അന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മറ്റൊന്നായതിനാല്‍ വിവാദമുണ്ടായില്ല. മാത്രവുമല്ല തോമസ് ഐസക്ക് ഇന്ധനത്തിന്റെ ജി എസ് ടിക്കെതിരെ പര സൃമായി രംഗത്തെത്തിയില്ല. മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍ കണ്ണുമടച്ച് വിശ്വസി ക്കുന്നയാളല്ല ഐസക്ക്. എന്നാല്‍ ബാലഗോപാല്‍ അങ്ങനെയല്ല. പിണറായി വിജയന്‍ മാത്രമാണ് ബാലഗോപാലിന്റെ കാണപ്പെട്ട ദൈവം. പിണറായി ആഗ്രഹിക്കുന്നതിന് വിരുദ്ധമായി ബാലഗോപാല്‍ ഒന്നും ചെയ്യില്ല.

ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവര്‍ത്തിച്ചു. എന്നാല്‍ ഇതിന് എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടു വരാന്‍ സാധിക്കാ ത്തതെന്നും മന്ത്രി സൂചിപ്പിച്ചു.

 



ഇന്ധനങ്ങളും ഗ്യാസും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് മൊത്തത്തിലുള്ള നിരക്കുകളില്‍ കുറവുണ്ടാക്കും. അതു വഴി സാധാരണക്കാരന്റെ വരുമാനവും ജീവിത നിലവാരവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും ജിഎസ്ടി കൗണ്‍സിലിനെ എതിര്‍ക്കുന്നു. ധനമന്ത്രി ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ എത്രയും വേഗം ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദേഹം പറഞ്ഞു. എക്സൈസ് തീരുവ കുറച്ചുകൊണ്ട് കേന്ദ്രം ജനങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ അതു പോലും ചെയ്യാത്ത സംസ്ഥാനങ്ങളാണ് ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തത്.

പൊതുജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പെട്രോള്‍ ഡീസല്‍ വില ജിഎസ്ടി പരിധിയില്‍പ്പെടുത്തുന്നതിനെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തി ഈ നീക്കമുപേക്ഷിക്കാന്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കൂടി അണിനിരത്തിയിരുന്നുവെന്നും മന്ത്രി സമ്മതിച്ചു.

 



ഇന്ധന വില കുറച്ച കേന്ദ്ര നടപടി കേരളത്തിന് ദഹിച്ചിട്ടില്ല. പോക്കറ്റടിക്കാരനോട് കേന്ദ്ര സര്‍ക്കാരിനെ ബാലഗോപാല്‍ ഉപമിച്ചത് ഈ സാഹചര്യത്തിലാണ്.ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ ഒരു തടസവും കേരളം ഉന്നയിച്ചിട്ടില്ല. ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം ഇന്ധന വില വര്‍ധിപ്പിക്കണമെന്ന് പറയുന്ന ധനമന്ത്രി കേരളത്തിലെത്തുമ്പോള്‍ വേഷം മാറുന്നത് അദ്ദേഹത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.

ഇന്ധന വില വര്‍ധനവിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുക്കാത്തത് സംസ്ഥാനത്തിന് ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതു കൊണ്ടാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും ഇതെല്ലാം മാത്രമേ ചെയ്യുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനങ്ങളല്ല വിഷയം. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയാണ്. അതിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ സംസ്ഥാനം തയ്യാറാവും. അതിനാല്‍ ഇന്ധനം ജി എസ് ടി യില്‍ ഉള്‍പ്പെടുമെന്ന് ആരെങ്കിലും കരുതിയാല്‍ അത് ശുദ്ധ ഭോഷ്‌ക്കാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (3 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (3 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (4 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (4 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (4 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (4 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (4 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (4 hours ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (4 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (5 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (6 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (7 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (10 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (10 hours ago)

Malayali Vartha Recommends