Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ജലവിഭവ സെക്രട്ടറി ടി.കെ. ജോസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്... നടന്നതെല്ലാം ബെന്നിച്ചന്‍ തോമസ് തുറന്നു പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

12 NOVEMBER 2021 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ജലവിഭവ സെക്രട്ടറി ടി.കെ. ജോസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്. എന്നാല്‍ നടന്നതെല്ലാം ബെന്നിച്ചന്‍ തോമസ് തുറന്നു പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ജോസിനെ രക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് പറഞ്ഞെങ്കിലും ജോസിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുന്നു.

മുല്ലപ്പെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ സെക്രട്ടറി ടി.കെ.ജോസ് 3 തവണ യോഗം വിളിച്ചിരുന്നതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പറഞു. സസ്‌പെന്‍ഷനു മുന്‍പാണ് ബെന്നിച്ചന്‍ തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തേടിയത്.

 



സുപ്രീം കോടതിയിലുള്ള കേസിനെ ബാധിക്കുമെന്നതിനാല്‍ തമിഴ്‌നാടിനു മരം മുറിക്കാനുള്ള അനുവാദം ഉത്തരവിലൂടെ നല്‍കണമെന്ന് ടി.കെ.ജോസ് ആവശ്യപ്പെട്ടിരുന്നതായി പറയുന്ന ബെന്നിച്ചന്‍, സര്‍ക്കാര്‍ ഇക്കാര്യം കത്തിലൂടെ ആവശ്യപ്പെട്ടതായും വിശദീകരിക്കുന്നു. ടി.കെ.ജോസിന്റെ നിര്‍ദേശവും സുപ്രീംകോടതി നിര്‍ദേശവും അനുസരിച്ചാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറികടക്കാന്‍ തനിക്കാവില്ലെന്ന വ്യക്തമായ സൂചനയാണ് ബെന്നിച്ചന്‍ നല്‍കിയത്.

ഈ അനുമതിക്കു പുറമേ, വള്ളക്കടവില്‍നിന്ന് ഡാമിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ഡാം ശക്തിപ്പെടുത്താനുള്ള നിര്‍മാണ സാധനങ്ങള്‍ തമിഴ്‌നാടിന് എത്താക്കാനാകൂ എന്നും ഇതു നല്‍കിയിട്ടില്ലെന്നും ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിനെ അറിയിച്ചു. റ്റി.കെ ജോസിന്റെ വാക്ക് ബെന്നിച്ചന്‍ കേട്ടില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കേട്ടതിന്റെ തെളിവാണ് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന് കിട്ടിയ കത്ത്.

 



ബേബി ഡാമിനോട് ചേര്‍ന്നുള്ള മരം മുറി, വള്ളക്കടവില്‍നിന്ന് ഡാം സൈറ്റിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണം, മുല്ലപ്പെരിയാറില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പാട്ട തുക വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. സെപ്റ്റംബര്‍ 15ന് ടി.കെ.ജോസിന്റെ മുറിയില്‍ ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്തു. സെപ്റ്റംബര്‍ 17ന് കേരളതമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സ് നടന്നു. മരംമുറിക്കാന്‍ അനുമതി കൊടുക്കാമെന്ന ധാരണയാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്.

ഒക്ടോബര്‍ 26ന് ടി.കെ.ജോസ് തന്നെ ഫോണില്‍ വിളിച്ച് തമിഴ്‌നാട് മരം മുറിക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം അറിയിച്ചു. നിയമപരമായി ഇക്കാര്യം അനുവദിക്കാമോ എന്ന് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറില്‍ വച്ച് വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇനിയും കാലതാമസമുണ്ടാകാതെ മരം മുറിക്കേണ്ടതിന്റെ ആവശ്യകത ടി.കെ.ജോസ് അറിയിച്ചു. സുപ്രീംകോടതിയില്‍ വരുന്ന കേസിന്റെ വാദത്തിന് ഇത് അനിവാര്യമാണെന്നും നിലപാടെടുത്തു. നവംബര്‍ 11ന് ആയിരുന്നു കേസ് പരിഗണനയ്ക്കു വരുന്നത്. സംസ്ഥാന സര്‍ക്കാരും കത്തുകളിലൂടെ മരം മുറിക്കാനുള്ള നിര്‍ദേശം നല്‍കി.

 



1886ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് പാട്ടഭൂമിയിലെ മരം മുറിക്കാന്‍ അനുവാദമുണ്ട്. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് 1980 അനുസരിച്ച് ഇതിനു കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ആവശ്യമില്ല. ഇതിനായി 1980കളിലെ ഉത്തരവും ബെന്നിച്ചന്‍ വിശദീകരണ കത്തിനൊപ്പം സമര്‍പ്പിച്ചു. എന്നാല്‍, 5 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനു പുതിയ അനുമതികള്‍ ആവശ്യമാണെന്നും ഇതിനാല്‍ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വിശദീകരണ കത്തില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ജോസിനെതിരായ കത്തിലെ പരാമര്‍ശങ്ങളാണ് ബെന്നിച്ചന്റെ ജോലി കളഞ്ഞത്. ജോസിനെ രക്ഷിക്കാന്‍ നേര്‍ച്ചയിട്ട ഏമാന്‍മാര്‍ ജോസിനെതിരായ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് സഹിക്കുക?

 



അതേ സമയം കോടതി ഇടപെടല്‍ ഉണ്ടായാല്‍ എല്ലാ കാര്യങ്ങളും പുറത്തു വരും. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള സാധ്യത കാണുന്ന നിരവധിയാളുകള്‍ കേരളത്തിലുണ്ട്. മരം മുറിക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്തു വന്നാല്‍ ജോസിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. ജോസിന് എത്ര പോക്കറ്റുണ്ടെന്ന് തപ്പാ നും ശ്രമം തുടങ്ങിക്കഴിഞ്ഞു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends