നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.... എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്....

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസിലെ മുഖ്യപ്രതി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ ഷാജഹാന്‍, അരുണ്‍ എന്നിവരുടെ ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജോസഫ് നേരത്തെ ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.
കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, ജോസഫ് മാളിയേക്കല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെരീഫ് എന്നിവര്‍ക്ക് രണ്ട് ദിവസം മുന്‍പ് ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. നവംബര്‍ ഒന്നിന് വൈറ്റിലയില്‍ നടന്ന കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനിടെയാണ് ജോജുവിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ജോജു യാത്ര ചെയ്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























