Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുജനം വലയുന്നു.... ഇന്ധനവിലയിലും പാചകവാതക വില വര്‍ദ്ധനവിനു പിന്നാലെ പച്ചക്കറിക്കും വില കുതിച്ചുയരുന്നു...

12 NOVEMBER 2021 12:30 PM IST
മലയാളി വാര്‍ത്ത

പൊതുജനം വലയുന്നു.... ഇന്ധനവിലയിലും പാചകവാതക വില വര്‍ദ്ധനവിനു പിന്നാലെ പച്ചക്കറിക്കും വില കുതിച്ചുയരുന്നു... .പാചകവാതകം, ഇന്ധനം, പലചരക്ക് എന്നിവ കൂടാതെ പച്ചക്കറിക്ക് കൂടെ വില കുതിച്ചുയരുന്നതോടെ സാധാരണക്കാര്‍ വലയുകയാണ്. മാത്രവുമല്ല ഹോട്ടലുകളെ ഇത് വല്ലാതെ പ്രതിസന്ധിയിലാക്കുന്നു.

വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിനു രണ്ടായിരത്തില്‍ അധികം രൂപ നിലനില്‍ക്കുന്‌പോഴാണ് പച്ചക്കറിക്ക് ഈ വിലക്കയറ്റമെന്നും ഹോട്ടല്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. പാവയ്ക്ക 100 രൂപ, തക്കാളി 80 രൂപ, കാരറ്റ് 70-80 രൂപ, സവാള 60 രൂപ... ഇ്ങ്ങനെ പച്ചക്കറിയില്‍ തൊട്ടാല്‍ പൊള്ളുന്ന വില. പച്ചക്കറിയില്‍ മാത്രമല്ല തൊടുന്നതെല്ലാം പൊള്ളിക്കുന്ന വിലക്കയറ്റത്തില്‍ വലയുകയാണ് പൊതുജനം.




രണ്ടാഴ്ചയ്ക്കിടെ പച്ചക്കറിക്ക് വില കൂടിയിരിക്കുന്നത് പകുതിയിലേറെ. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കാലം തെറ്റി മഴ വര്‍ധിച്ചതാണ് പച്ചക്കറിക്ക് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. ഹോര്‍ട്ടികോര്‍പ്പില്‍ പോലും പച്ചക്കറിക്ക് വിലക്കുറവില്ല. പാവയ്ക്ക 70 രൂപയും തക്കാളിക്ക് 64 രൂപയും മുരിങ്ങയ്ക്ക് 74 രൂപയുമാണ് (വിപണിയില്‍ 120 രൂപ) വ്യാഴാഴ്ച വില രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുളക്കിഴങ്ങിന്റെ വിലയിലും വലിയ വ്യത്യാസമില്ല.


വിപണിയില്‍ ഒരു കിലോഗ്രാമിനു 50 രൂപയാണുള്ളതെങ്കില്‍ ഹോര്‍ട്ടികോര്‍പ്പില്‍ 48 രൂപ. വഴുതനങ്ങയ്ക്ക് 50-60 രൂപ വിപണിയിലും 52 രൂപ ഹോര്‍ട്ടികോര്‍പ്പിലും വിലയുണ്ട്. പടവലങ്ങ (വിപണിയില്‍ 50 രൂപ), ഇഞ്ചി 58 രൂപ (60 രൂപ), വെളുത്തുള്ളി 95 രൂപ (120150 രൂപ) ഇങ്ങനെ പോകുന്നു ഹോര്‍ട്ടികോര്‍പ്പിലെ കുറഞ്ഞ വില. ഇന്ധന വില വര്‍ധിച്ചതിന്റെ പേരിലാണ് കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തിനു കാരണമായി പറഞ്ഞിരുന്നത്.

 



ഇന്ധന വിലയില്‍ നേരിയ കുറവ് വരുത്തിയിട്ടും വിലക്കയറ്റത്തിനു കുറവുണ്ടായില്ല. ദീപാവലിക്കു ശേഷം പച്ചക്കറിക്ക് വില കുറയുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും നേരെ വിപരീതമായി വില കുതിച്ചുയരുകയാണുണ്ടായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (30 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (39 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (49 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

Malayali Vartha Recommends