ഓപ്പറേഷന് സത്യ ഉജാലയെന്ന പേരിൽ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നല്‍പരിശോധന, 3 ലക്ഷത്തോളം രൂപയും മദ്യക്കുപ്പികളും പിടികൂടി, പല ക്രമക്കേടുകളും കണ്ടെത്തിയെന്ന് അധികൃതര്‍

ഓപ്പറേഷന് സത്യ ഉജാലയെന്ന പേരിൽ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനയിൽ മൂന്ന് ലക്ഷത്തില്‍പരം രൂപ പിടിച്ചെടുത്തു. കൂടാതെ മദ്യക്കുപ്പികളും കണ്ടെടുത്തു. കോഴിക്കോട് കക്കോടി- 180,000, മുക്കം- 7600, പത്തനംതിട്ട -34000, തിരുവല്ല - 25800, കോട്ടയം - 22352, ആലപ്പുഴ ഭരണിക്കാവ് -14500, വയനാട് മാനന്തവാടി -12000, എറണാകുളം കാക്കനാട് - 6000,- വൈത്തിരി - 4550, പന്തളം - 3400, കണ്ണൂര്‍ മാതമംഗലം - 2000, ഇടുക്കി തൊപ്രാംകുടി - 1350, പാലക്കാട് - 800 എന്നിങ്ങനെയാണ് പണം പിടിച്ചെടുത്തത്.
പാലക്കാട് ഓഫീസില്‍ നിന്നാണ് 2 കുപ്പി മദ്യം പിടിച്ചെടുത്തത്.നിരവധി ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.എടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ 900 ചതുരശ്ര അടിയെന്നുപറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കെട്ടിടം 2500 ചതുരശ്ര അടി ആണെന്ന് കണ്ടെത്തി.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി, രാമപുരം, ഇടുക്കി ദേവികുളം ഓഫീസുകളില്‍ കെട്ടിടങ്ങളുടെ വില കുറച്ച് രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തി.
ആലപ്പുഴ കുത്തിയതോട്, ഭരണിക്കാവ്, പുതുപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന അസ്സല് ആധാരം ലൈസന്‍സിയുടെ കൈവശം കൊടുത്ത് വിട്ട് ഉടമകള്‍ക്ക് കൈമാറുന്നതായി കണ്ടെത്തി.
https://www.facebook.com/Malayalivartha






















