അവസാന നിമിഷം അപകടത്തിന് തൊട്ടുമുൻപ് മോഡലുകളെ പിന്തുടർന്ന് മറ്റൊരു കാർ! മുന്‍ മിസ് കേരളാ വിജയികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്..

മുന്‍ മിസ് കേരളാ വിജയികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ചികിത്സയിലായിരിക്കവെയുമാണ് മരിച്ചത്.
അതേസമയം സംഭവത്തിൽ ദുരൂഹതയേറുന്നതായി അന്വേഷണ സംഘം. ഇവർ സഞ്ചാരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മോഡലുകൾ ഉണ്ടായിരുന്ന ഹോട്ടലിലെ DVR മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരമാണ് DVR മാറ്റിയതെന്ന് ജീവനക്കാരൻ മൊഴി നൽകി. ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും. നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം.
https://www.facebook.com/Malayalivartha






















