എംബിബിഎസുകാർ ഇനി മുതൽ രോഗികളെ ചികിത്സിക്കരുത്;അവർ ട്രെയിൻ ഓടിക്കാൻ പോകട്ടെ;. വാർക്കപ്പണിക്ക് പോകുന്നവർ ഇനിമുതൽ രോഗികളെ ചികിത്സിക്കട്ടെ;അതാണ് ഷംസ്യലിസം; എ എൻ ഷംസീർ എം എൽ എയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന് എ എൻ ഷംസീർ എം എൽ എയുടെ നിയമസഭയിലെ പരാമർശം ഏറെ വിവാദമായിരുന്നു.എന്നാൽ പിന്നീട് ഈ കാര്യത്തിൽ മാപ്പു പറഞ്ഞ് അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഷംഷീർ എം എൽ എയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. ശ്രീജിത്തിന്റെ വാക്കുകൾ ഇങ്ങനെ.
“എംബിബിഎസുകാർ ഇനി മുതൽ രോഗികളെ ചികിത്സിക്കരുത്. അവർ ട്രെയിൻ ഓടിക്കാൻ പോകട്ടെ. ട്രെയിൻ ഓടിക്കുന്നവർ ഇനിമുതൽ വാർക്കപ്പണിക്ക് പോകട്ടെ. വാർക്കപ്പണിക്ക് പോകുന്നവർ ഇനിമുതൽ രോഗികളെ ചികിത്സിക്കട്ടെ. അതാണ് സോഷ്യലിസം. ഷംസ്യലിസം എന്നും വിളിക്കാമെന്ന് പറഞ്ഞാണ് ശ്രീജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിർമാണ അവതരണ വേളയിലാണ് ഷംസീർ ഇത്തരംഒരു കാര്യം പറഞ്ഞത് . ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് ഡോക്ടർമാർ പീടിയാട്രിക്സ് ചികിത്സ നൽകുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ പറഞ്ഞിരുന്നു .
എന്നാൽ ഈ വാക്കുകൾ വിവാദമായി. ഇതോടെയാണ് ക്ഷമ ചോദിച്ച് എം എൽ എ വന്നത് . തന്റെ പ്രസംഗത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന ചില പരാമർശങ്ങളുണ്ടായിരുന്നു. അത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ എം ബി ബി എസ് മാത്രമുള്ള ഡോക്ടർമാർ പി ജിയുണ്ടെന്ന് അവകാശപ്പെട്ട് ചികിത്സ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യമാണ് പ്രസംഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതെങ്കിലും നാക്കുപിഴ സംഭവിക്കുകയായിരുന്നു എന്ന് എം എൽ എ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























