കാർ റോഡരികിൽ നിർത്തിയിട്ട ശേഷം കുടുംബത്തോടൊപ്പം തുണിക്കടയിൽ കയറി.. പിന്നാലെ കാറിന് തീ പിടിച്ച് കത്തിയമർന്നു... അഞ്ചലിൽ സംഭവിച്ചത്...

വളരെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച വാർത്ത നാട്ടിൽ മിനിട്ടുകൾക്കുള്ളിലായിരുന്നു പരന്നത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
അഞ്ചൽ ടെലിഫോൺ എക്സ്ചേഞ്ച് ജങ്ഷനിൽ എസ്.ബി.ഐക്ക് സമീപമാണ് കാറിന് തീ പിടിച്ചത്. കോട്ടുക്കൽ സ്വദേശി അജിത്തിന്റെ കാറാണ് കത്തി നശിച്ചത്. കാർ റോഡരികിൽ നിർത്തിയിട്ട ശേഷം അജിത്തും കുടുംബവും സമീപത്തെ തുണിക്കടയിൽ കയറിയതായിരുന്നു.
ഇതിനിടെയാണ് കാറിന് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് തീയണക്കുകയും പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























