Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..

നോറോ വൈറസ് ആശങ്ക വേണ്ട ജാഗ്രത മതി;വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; ഈ വൈറസിനെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 NOVEMBER 2021 03:30 PM IST
മലയാളി വാര്‍ത്ത

നോറോ വൈറസ് ആശങ്ക വേണ്ട ജാഗ്രത മതിയെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.

·ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

·മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

·കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

·ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

·തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

·പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

·പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

·കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (22 minutes ago)

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം... യുവാവിന് ദാരുണാന്ത്യം  (44 minutes ago)

10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  (50 minutes ago)

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (4 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (4 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (5 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (5 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (5 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (5 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (5 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (5 hours ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (5 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (6 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (7 hours ago)

Malayali Vartha Recommends