സുഹൃത്തിന്റെ ആത്മഹത്യ മനോവിഷമത്തിലാക്കി, ജീവനോടുക്കാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ തൂങ്ങിമരിച്ചു

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. ടി.കെ.എസ് പുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് തിരുവഞ്ചിക്കുളം ചെമ്മനത്ത് പ്രസാദിന്റെ മകന് വിഷ്ണു (25) തൂങ്ങി മരിച്ചത്.
വിഷ്ണുവിൻ്റെ സുഹൃത്തും അയല്‍വാസിയുമായ വിദ്യാര്‍ഥി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇയാള്‍ ബുധനാഴ്ച വൈകീട്ട് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. വീട്ടുകാര്‍ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെ മുറിയിലേക്ക് മാറ്റിയിരുന്നു. വൈകീട്ട് നാലോടെ മുറിക്കുള്ളിലുണ്ടായിരുന്ന അച്ഛനെ ജ്യൂസിനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വാതിലടച്ച് ബെഡ് ഷീറ്റ് കൊണ്ട് ഹുക്കില്‍ തൂങ്ങുകയായിരുന്നു.
കുറച്ചുനാള്‍ ഗള്‍ഫിലായിരുന്ന വിഷ്ണു ഇപ്പോള്‍ തൃപ്രയാര്‍ വൈ മാളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
https://www.facebook.com/Malayalivartha


























