കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു... കോഴിക്കോട് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് എട്ട് വയസ്സുകാരൻ! നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ...

കേരളത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. സാക്ഷരതാ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ടത് തന്നെയാണ്. നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് വയസ്സുകാരനെതിരെ പോലീസ് കേസ്.
കേസിൽ പിടിയിലായ എട്ട് വയസുകാരനെതിരെ എലത്തൂർ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. സംഭവത്തിൽ പ്രതിയായ എട്ട് വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പീഡനത്തെ തുടർന്ന് പെൺകുട്ടിയ്‌ക്ക് രക്തസ്രാവം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ എട്ട് വയസ്സുകാരനാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇതേതുടർന്ന് നാല് വയസുകാരിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി.
https://www.facebook.com/Malayalivartha


























