കൊല്ലത്ത് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍, മുളയറച്ചാല്‍ കൊക്കാട് മുണ്ടയ്ക്കല്‍ വീട്ടില്‍ ബിനു തോമസിന്റെയും ജൂലിയുടെയും മകന്‍ ഐവിന്‍ ബിജു (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി. ബി.എസ.ഇ. സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പൂയപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha


























