ആനകളെ കാണാൻ മദ്യലഹരിയിൽ നേര്യമംഗലം പാലത്തിന്റെ ആർച്ചിന് മുകളിൽ വലിഞ്ഞു കയറി, എല്ലാം കഴിഞ്ഞു ലഹരിയും ഇറങ്ങിയപ്പോൾ, താഴെ ഇറങ്ങാൻ പേടി.. ഒടുവിൽ യുവാവിനെ താഴെ ഇറക്കിയത് ഫയർഫോഴ്‌സ്

മദ്യ ലഹരിയിൽ ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നമുക്ക് ഒരിക്കലും വ്യക്തമായി പറയാൻ കഴിയില്ല. ഒടുവിൽ ലഹരി ഇറങ്ങുമ്പോഴായിരിക്കും സത്യം മനസിലാക്കുന്നത്... കാണു
വർക്ക് ഇത് ചിലപ്പോൾ കോമഡി ആയിട്ടായിരിക്കും തോന്നുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇന്ന് കോതമംഗലത്ത് നടന്നത്.
മദ്യലഹരിയിലായ ആദിവാസി യുവാവ് പാലച്ചിന്റെ ആര്‍ച്ചില്‍ കയറി ഒടുവിൽ താഴെ ഇറങ്ങാൻ പേടിയും. സഹായിക്കാനായി എത്തിയത് ഫയര്‍ ഫോഴ്‌സ്. കാട്ടാനകളെ കാണുവാന്‍ വേണ്ടിയാണ് യുവാവ് പാലത്തിന്റെ ആര്‍ച്ചില്‍ കയറിയത്. ലഹരി ഇറങ്ങിയപ്പോഴാണ് താഴേക്ക് ഇറങ്ങാന്‍ ഭയമായത്.
മാമലക്കണ്ടം ഇളബ്ലാശേരി കുടി അരുണ്‍ പ്രകാശാണ്(26) നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ താഴെ ഇറക്കിയത്. മദ്യപിച്ചെത്തിയ ഇയാള്‍ പാലത്തിന്റൈ ആര്‍ച്ചിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു.
സംഭവം ഇന്ന് വൈകിട്ട് നാലുമണിക്കായിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സി നേയും പൊലീസിനേയും അറിയിക്കുകയായിരുന്നു.അരുണ്‍ പ്രകാശിനോട് ഇറങ്ങി വരുവാന്‍ പലവട്ടം പറഞ്ഞെങ്കിലും ഭയപ്പെട്ട് ഇയാള്‍ ആര്‍ച്ചില്‍ തന്നെ ഇരുന്നു.തുടര്‍ന്ന് ഗോവണി വഴി ഫയര്‍ ഫോഴ്‌സ് സംഘം ഇയാളെ താഴെ ഇറക്കി, ഊന്നുകല്‍ പൊലീസിന് കൈമാറി.
തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ഇയാളെ കൂട്ടി കൊണ്ടുപോയി. താന്‍ ആനകളെ കാണാനാണ് ആര്‍ച്ചിന് മുകളില്‍ കയറിയതെന്നാണ് ഇയാള്‍ അടുപ്പക്കാരോട് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























