വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ രീതി! ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്പിക്കുന്നു എന്ന് ശ്രദ്ധയിൽ പെട്ടു: മാന്യമായഏതുവേഷവും ധരിക്കാം; കോളജ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് വേണ്ട; വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗകര്യപ്രദവും മാന്യവുമായ ഏതുവസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ഒരാളുടെ വ്യക്തിപരമായ കാര്യമായ വസ്ത്ര-ധാരണ രീതിയില്‍ ചില വിദ്യാഭ്യാസ സ്ഥാപന മേധാവികളും മാനേജ്മെന്റും അകാരണമായി ഇടപെടുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഉത്തരവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞു.
പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഡ്രസ് കോഡില്‍ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ അടിച്ചേല്പിക്കുന്നതായി അധ്യാപകരുടെ പരാതിയുണ്ട്. അധ്യാപികമാര്‍ സാരി ധരിച്ച് ജോലിചെയ്യണമെന്ന വിധത്തിലുള്ള ഒരുനിയമവും നിലവിലില്ല.
കാലഹരണപ്പെട്ട സദാചാര ആശയങ്ങളുമായി അധ്യാപികമാരുടെ മേല്‍ അനാവശ്യ അധികാരം ചെലുത്തുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























