എനിക്ക് വിശക്കുന്നു!! വിവാഹചടങ്ങുകള്‍ക്ക് സമയമെടുക്കും; ഞാൻ കുറച്ച് നൂഡില്‍സ് കഴിച്ചിട്ട് വരാം, വൈറലായി വധുവിന്റെ വീഡിയോ...

വിശന്നാല്‍ ഭക്ഷണം കഴിക്കണം എന്നാണ് ഭക്ഷണപ്രിയരുടെ പോളിസി. അത് ഏത് സന്ദര്‍ഭമായാലും ഭക്ഷണം സമയത്ത് തന്നെ കഴിക്കും. സാധാരണ വിവാഹ ചടങ്ങുകള്‍ക്ക് അല്പസമയം എടുക്കും. അത് വരെ വധുവും വരനും വിശന്നിരിക്കുകയാണ് പതിവ്.
എന്നാല്‍ വിവാഹം കഴിയുന്നത് വരെ വിശപ്പ് സഹിച്ചിരിക്കാന്‍ കഴിയാത്ത വധു നൂഡില്‍സ് എടുത്ത് കഴിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഭക്ഷണം കഴിക്കാതെ വിവാഹ ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച് യുവതി മാഗി നൂഡില്‍സ് കഴിക്കുന്നതാണ് വീഡിയോ. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ വധു മാഗി കഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ഹെയര്‍ഡ്രെസ്സര്‍ മുടി അലങ്കരിക്കുമ്ബോഴും യുവതി ന്യൂഡില്‍സ് കഴിച്ചു കൊണ്ടിരിക്കുകയാണ്.വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ വധുവിനോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന്. 'എനിക്ക് വിശക്കുന്നുണ്ട്. വരന് എന്നെ കാത്തിരിക്കാം' എന്നാണ് വധു മറുപടി നല്‍കിയത്.
വരന്‍ എത്ര സമയം കാത്തിരിക്കേണ്ടി വരും എന്ന് ചോദിച്ചപ്പോള്‍, അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എടുത്തേക്കാമെന്നും വധു മറുപടി നല്‍കി. വിവാഹ ഘോഷയാത്ര വൈകാതെ അവിടെയെത്തുമെന്നതിനാല്‍ പെട്ടെന്ന് അണിഞ്ഞൊരുങ്ങി വിവാഹത്തിന് തയ്യാറാകാനും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന വ്യക്തി വധുവിനോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഭക്ഷം കഴിക്കുന്ന തിരക്കിലാണ് വധു. നിരവധിപേരാണ് വധുവിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഒഴിഞ്ഞ വയറുമായി വിവാഹ ചടങ്ങുകള്‍ക്ക് ദമ്ബതിമാര്‍ തയ്യാറാവരുതെന്നാണ് പലരുടേയും നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha



























