Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പണ്ടൊക്കെ പയ്യെപയ്യെ... മരണക്കിടക്കയിലായിരുന്ന യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിക്ക് അഭിനന്ദന പ്രവാഹം; നേരിട്ട് വിളിച്ച് ആദരിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍

13 NOVEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മരണക്കിടക്കയില്‍ നിന്നും തോളിലേറ്റിയ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. രാജേശ്വരിക്ക് അഭിനന്ദന പ്രവാഹം തീരുന്നില്ല. അവസാനം തമിഴാനാട് മുഖ്യമന്ത്രി നേരിട്ട് അഭിനന്ദനം നല്‍കി. ചെന്നൈ വെള്ളപ്പൊക്കത്തില്‍ പരിക്ക് പറ്റി അബോധാവസ്ഥയിലായ ആളെ ചുമലിലേറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജേശ്വരിയ്ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കി. അതേറ്റു വാങ്ങുമ്പോള്‍ രാജേശ്വരിയുടെ കണ്ണ് നിറയുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വൈറലായ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ ശക്തമായ കാറ്റിനെയും കനത്ത മഴയെയും അവഗണിച്ച് പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിക്കാന്‍ രാജേശ്വരി ശ്രമിക്കുന്നത് കാണാമായിരുന്നു. പരിക്ക് പറ്റിയ വ്യക്തിയെ വാഹനത്തില്‍ കയറ്റുകയും മറ്റൊരാളോട് അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

 



ശക്തമായ കാറ്റില്‍ മരക്കൊമ്പ് കടപുഴകി വീണാണ് ഇയാള്‍ക്ക് പരിക്കേല്‍ക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഉദയകുമാര്‍ അപകടനില തരണം ചെയ്തതായാണ് സൂചന. അതേ സമയം ഇദ്ദേഹം മരിച്ചതായ വ്യാജ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

അപകടത്തിനും ഇരുട്ടിനുമെതിരെ മാനവികതയുടെ ദീപസ്തംഭം ഉയര്‍ത്തിയ അവര്‍ പുതിയ പ്രതീക്ഷ നല്‍കുന്നു എന്നാണ് സ്റ്റാലിന്‍ അഭിനന്ദിച്ചത്. ഉദയയുടെ ജീവന്‍ രക്ഷിച്ച ഛത്രം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീമതി. രാജേശ്വരിയുടെ പ്രവൃത്തി അത്രയും വെളിച്ചമാണ്. ഞാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു എന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.



ബോധരഹിതനായി വീണയാളെ ഇന്‍സ്‌പെക്ടര്‍ രാജേശ്വരി തോളിലേറ്റി ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വളരെ വേഗമാണ് വൈറലായത്.

കനത്തമഴയില്‍ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയില്‍ ബോധരഹിതനായി വീണുകിടന്ന 28കാരനായ തോട്ടപ്പണിക്കാരന്‍ ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കാനായാണ് രാജേശ്വരി ചുമലിലേറ്റിയത്. സംഭവത്തെക്കുറിച്ച് ഇന്‍സ്‌പെക്ടര്‍ രാജേശ്വരി പറഞ്ഞത് ഇങ്ങനെയാണ്.

 



ഈ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങള്‍ക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്‌റ്റേഷനിലേക്ക് ഒരു സന്ദേശം എത്തുന്നത്. ശ്മശാനത്തില്‍ ഒരാള്‍ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം.

ശക്തമായ കാറ്റില്‍ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടില്‍ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തില്‍ നിശ്ചമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി. ശ്മശാനത്തിനകത്തോട്ട് പോകുമ്പോള്‍ ചുമരിനടുത്തായിട്ടായിരുന്നു അയാള്‍ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാല്‍ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോള്‍ തന്നെ അയാളെ തോളില്‍ എടുത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു.



ജീപ്പില്‍ കയറ്റാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കില്‍ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോയുമായി എത്തുകയായിരുന്നു.

മരിച്ചുവെന്നു കരുതിയ ഇയാളില്‍ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞാണ് രാജേശ്വരി അവസരോചിതമായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ സെമിത്തേരിയില്‍ പണിചെയ്തുവരുകയായിരുന്ന ഉദയകുമാര്‍ ശക്തമായ മഴകാരണം വീട്ടില്‍ പോകാനാകാതെ പെട്ടുപോകുകയായിരുന്നുവെന്നാണ് വിവരം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends