Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ജി.സുധാകരനെ എങ്ങനെയാണ് സി പി എം ഒതുക്കിയത്? എന്തായിരുന്നു സിപിഎം ജി.സുധാകരന് നല്‍കിയ വാഗ്ദാനം?

13 NOVEMBER 2021 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

നടപടിയെടുക്കാന്‍ തീരുമാനിച്ച ശേഷം അതീവ ക്രുദ്ധനായി എ.കെ.ജി.സെന്ററില്‍ നിന്നും പുറത്തിറങ്ങിയ ജി.സുധാകരന്‍ നേരേ ചെന്നത് ക്ലിഫ് ഹൗസിലേക്കാണ്. അവിടെ ഇതേ യോഗത്തില്‍ അധ്യക്ഷനായിരുന്ന പിണറായി വിജയന്‍ ഉണ്ടായിരുന്നു. സുധാകരന്‍ എത്തിയയുടനെ മുഖ്യമന്ത്രി കാണാന്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് സുധാകരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്.

സുധാകരന്റെ ക്ഷോഭം പെട്ടെന്ന് തണുത്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും നല്‍കിയ ശീതള പാനീയവും കുടിച്ചിട്ടാണ് സുധാകരന്‍ മടങ്ങിയത്. എ.കെ.ജി സെന്ററില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ചാനലുകാരുടെ മൈക്ക് തട്ടി മാറ്റിയെങ്കില്‍ ക്ലിഫ് ഹൗസില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ചാനലുകാരോട് പറഞ്ഞു. നടപടിയെ കുറിച്ചെല്ലാം സംസാരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്. അവരോട് ചോദിക്കണം. സുധാകരന്‍ എങ്ങനെ മെരുങ്ങിയെന്ന് ചാനലുകാര്‍ അത്ഭുതപ്പെട്ടു.

 



സുധാകരന് മലയാളികള്‍ക്കിടയിലുള്ള പൊതു സമ്മതി മുഖ്യമന്ത്രിക്ക് നന്നായറിയാം. സുധാകരനെ പിണക്കുന്നത് ദോഷമാണെന്ന് മുഖ്യമന്ത്രിക്കറിയാം. അതു കൊണ്ടു തന്നെ സുധാകരനെ പിണക്കാന്‍ തയ്യാറല്ല.

എന്നാല്‍ സി പി എം സംസ്ഥാന കമ്മിറ്റിയില്‍ പിണറായി സുധാകരന് അനുകൂലമായി യാതൊന്നും സംസാരിച്ചില്ല. സുധാകരന് നല്‍കാന്‍ പോകുന്ന സ്ഥാനത്തെ കുറിച്ച് പിണറായി തീരുമാനിച്ചിരുന്നു.

 



അടുത്ത പാര്‍ലെമെന്റ് തിരഞ്ഞടുപ്പില്‍ സുധാകരനെ മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് പിണറായി തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ സുധാകരനെ പോലൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലെന്ന് പിണറായി കരുതുന്നു.പാര്‍ലെമെന്റില്‍ സി പി എമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ് ആലപ്പുഴ. അവിടെത്തെ എം.പിയായ ആരിഫ് സുധാകരന്റെ എതിര്‍പക്ഷത്താണ്. സുധാകരനെ പാര്‍ലെമെന്റിലേക്കയക്കാം എന്ന തീരുമാനം പിണറായി തന്നെയാണ് സുധാകരനെ അറിയിച്ചത്.അതോടെ സുധാകരന്‍ അടങ്ങി. അമ്പലപ്പുഴ എം എല്‍ എ എച്ച്.സലാമിനോട് സുധാകരനുമായി ഒത്തുേ പോകണമെന്ന നിര്‍ദ്ദേശവും പിണറായി നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന പരാതിയില്‍ പാര്‍ട്ടി പരസ്യശാസന നടത്തി ശിക്ഷിച്ച മുതിര്‍ന്ന നേതാവ് ജി.സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.

 



മാധ്യമ പരിലാളനയില്‍ വളര്‍ന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച്.സലാം പറഞ്ഞു.

നല്ലകാര്യം നടക്കുമ്പോള്‍ വാര്‍ത്ത നല്‍കി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎല്‍എ എന്ന നിലയില്‍ സുധാകരന്‍ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താന്‍ സുധാകരനെക്കാള്‍ താഴെ നില്‍ക്കുന്ന ആളാണെന്നും അമ്പലപ്പുഴയില്‍ സുധാകരന്റെ പിന്‍ഗാമിയായി ജയിച്ച് എംഎല്‍എയായ എച്ച് സലാം പറഞ്ഞു.

 



നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരന്‍ സജീവമായില്ലെന്ന പരാതിയുമായി എച്ച്.സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷന്‍ സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. ആലപ്പുഴയിലെ സിപിഎമ്മില്‍ അനിഷേധ്യ നേതാവായിരുന്നു സുധാകരനെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യശാസനയെന്ന ശിക്ഷാ നടപടിയിലേക്ക് നീങ്ങാന്‍ പാര്‍ട്ടി മടികാണിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ സുധാകരന്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹം പ്രചാരണരംഗത്ത് നിര്‍ജീവമായെന്നും സലാം പാര്‍ട്ടിയോട് പരാതിപ്പെട്ടിരുന്നു. തന്നെ എസ്ഡിപിഐക്കാരനാക്കി ചിത്രീകരിച്ച് കൊണ്ട് വ്യാപകപ്രചാരണം നടന്നിട്ടും അതിനെ തള്ളിപ്പറയാനോ തന്നെ പ്രതിരോധിക്കാനോ സുധാകരന്‍ തയ്യാറായില്ലെന്ന പരാതിയും സലാം പാര്‍ട്ടി ഘടകങ്ങളില്‍ ഉന്നയിച്ചിരുന്നു. എളമരം കരീമിന്റെ അധ്യക്ഷതയിലുള്ള പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സമിതിയില്‍ നല്‍കിയത്.

 



ജി.സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമാണ്. അദ്ദേഹത്തിന് ആരോടും പരാതിയില്ല. കാരണം അദ്ദേഹം ആഗ്രഹിച്ച സ്ഥലത്ത് തന്നെ വഞ്ചിയെത്തിക്കാന്‍ കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends