Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കൊല്ലാതിരിക്കാന്‍ പറ്റോ... പിതാവ് മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറി കുറിപ്പ് പോലെയല്ല മകന്‍ ദുല്‍ഖറിന്റെ കുറുപ്പ്; തകര്‍ന്ന് കിടന്ന മലയാള സിനിമയെ നിറഞ്ഞാടിച്ച് കുറുപ്പെത്തി; സിനിമയുടെ ആവേശത്തില്‍ സുകുമാര കുറുപ്പിനെ തപ്പി നാലുപാടുമോടി; ആര്‍പ്പൂക്കര നവജീവനിലുള്ളത് സുകുമാരക്കുറുപ്പ് അല്ല

13 NOVEMBER 2021 08:44 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാരണം തകര്‍ന്നടിഞ്ഞ മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. മമ്മൂട്ടിയുടെ ഒരു സബിഐ ഡയറിക്കുറിപ്പ് മലയാളത്തില്‍ ഉണ്ടാക്കിയ ഓളം ഇപ്പോഴും വിട്ടിട്ടില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പുമായെത്തി. സാക്ഷാല്‍ കുറുപ്പല്ല സുകുമാരക്കുറിപ്പ്.

സിനിമ ഹിറ്റായതോടെ സുകുമാരക്കുറുപ്പിനെ തപ്പി പലരും പലവഴിക്കോടി. അതിനിടയ്ക്ക് ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആര്‍പ്പൂക്കര നവജീവനിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം പരിശോധനയ്‌ക്കെത്തി. വയോധികരുടെയും അനാഥരുടെയും സംരക്ഷണകേന്ദ്രമായ നവജീവനില്‍ ചികിത്സയില്‍ കഴിയുന്ന 62 വയസ്സുള്ള ഒരു അന്തേവാസി കുറുപ്പാണെന്നാണ് അഭ്യൂഹം ഉയര്‍ന്നത്. പാവം ആ അന്തേവാസി ക്രൈംബ്രാഞ്ചിനെ കണ്ടപ്പോള്‍ ഞെട്ടി വിറച്ചു. അവസാനം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ സുകുമാരക്കുറുപ്പല്ല ഇതെന്ന് സ്ഥിരീകരിച്ചു.

 



2017ല്‍ ലക്‌നൗവില്‍ നിന്നാണ് ഈ അന്തേവാസി നവജീവനില്‍ എത്തിയത്. അടൂര്‍ പന്നിവിഴ സ്വദേശിയാണെന്നും വ്യോമസേനയിലാണ് ജോലിയെന്നുമാണ് ആള്‍ പറഞ്ഞിരുന്നത്. ഇദ്ദേഹത്തെ ചികിത്സിച്ചവരുടെ കൂട്ടത്തില്‍ പുതുപ്പള്ളി സ്വദേശി നഴ്‌സ് അജേഷ് കെ. മാണിയുണ്ടായിരുന്നു.

രോഗവിമുക്തനായതോടെ ആളെ നവജീവന്‍ ഏറ്റെടുത്തുവെന്ന് മാനേജിങ് ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കാണാന്‍ വരാറുണ്ടെന്നും പി.യു. തോമസ് പറഞ്ഞു.

 



മലയാളികള്‍ മറക്കാത്ത പേരാണ് സുകുമാരക്കുറുപ്പ്. 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളി. ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന കുറുപ്പ്.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാര്‍ത്ഥ ത്രില്ലര്‍ ഘടകം. യഥാര്‍ത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.



കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫ്‌ളാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്. കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാല്‍ അടിമുടി ദുരൂഹത നിറയ്ക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍.

ഒരുപക്ഷേ മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ അക്കാദമിക് ജീവിതം കാണിക്കുന്നയിടത്ത് എല്ലാവരേയും അമ്പരപ്പിക്കുന്നു. കുറുപ്പിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വിഭിന്ന മാനസികനിലകളെ വിജയകരമായിത്തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (50 minutes ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (3 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (3 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (3 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (3 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (4 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (4 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (4 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (5 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (5 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (5 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (5 hours ago)

Malayali Vartha Recommends