Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പവനായി ശവമായി... കോടികള്‍ മുടക്കിയെടുത്ത ചിത്രം നഷ്ടത്തിലാകുമെന്ന് പേടിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഓടിയൊളിച്ചു; എന്നാല്‍ പുതിയ സാഹചര്യത്തില്‍ പുതിയ സാധ്യതകളുപയോഗിച്ച് ചങ്കൂറ്റത്തോടെ നിന്ന ദുല്‍ഖര്‍ സല്‍മാന്‍ വിജയിച്ചു; കുറിപ്പിന്റെ കുതിപ്പ് കണ്ട് ആന്റണി പെരുമ്പാവൂറിനും സംശയം മാറി

13 NOVEMBER 2021 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമ നല്ല രീതിയില്‍ ഓടുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ചാഞ്ചാടി നിന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്. ശരിയാണ് അത്രയ്ക്കാണ് ആ സിനിമയില്‍ മോഹന്‍ലാലും പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂറും വിയര്‍പ്പൊഴുക്കിയത്.

നമ്മുടെ തീയറ്ററുകളെ കണ്ടാണ് അവര്‍ സിനിമയെടുത്തത്. എന്നാല്‍ കോവിഡ് കാലത്ത് നഷ്ടം ഒഴിവാക്കാന്‍ ഓണ്‍ലൈനായി മൂലയ്ക്കിരുന്ന് കാണിക്കാനായി വലിയ വടംവലിയാണ് നടന്നത്. മരക്കാര്‍ ഒടിടിയായി റിലീസ് ചെയ്യുമെന്ന് പലപ്രാവശ്യം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

 



നഷ്ടം വന്നാല്‍ തീര്‍ന്നു പോകുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവാണെങ്കിലും അതില്‍ വലിയ പണം മോഹന്‍ലാലിന്റേതാണെന്ന് ആര്‍ക്കാ അറിയാത്തത്. സിനിമയെന്നാല്‍ തീയറ്ററാണ്. അല്ലെങ്കില്‍ അത് വെറും സീരിയലേ ആകൂ. ഇത് തിരിച്ചറിയാതെ മോഹന്‍ലാലും ആന്റണി പെരുമ്പാവൂറും മുന്നോട്ട്‌പോയി. മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് വേറെന്താ വഴി. അന്നേരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ചങ്കൂറ്റത്തോടെ നിന്നത്. കുറുപ്പ് കോവിഡ് കാലത്തെ ആദ്യ വിജയമായി. ജനങ്ങള്‍ തീയറ്ററില്‍ ഒഴുകിയെത്തി. അവസാനം പവനായി ശവമായ പോലെ മരക്കാറും തീയറ്ററില്‍ തന്നെ റിലീസാകും.

37 വര്‍ഷമായി മലയാളികള്‍ക്ക് മുന്നില്‍ നിഗൂഢതയുടെ പര്യായമായി നിലകൊള്ളുകയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ബാക്കിവയ്ക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം കുറുപ്പ് ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന രീതിയിലാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

 



ഒരുപാട് കഥകളും ഉപകഥകളും സംശയങ്ങളുമൊക്കെ അവശേഷിക്കുന്ന വിശാലമായ പ്ലോട്ടാണ് സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയെ ചുറ്റിപ്പറ്റിയുള്ളത്. ആ കഥകള്‍ക്കും കേരള പൊലീസ് കണ്ടെത്തിയ തെളിവുകള്‍ക്കും അകത്തു നിന്ന് തന്നെയാണ് 'കുറുപ്പി'ന്റെയും യാത്ര. എല്ലാവര്‍ക്കും പരിചിതമായ ഒരു കഥ സിനിമയാക്കുമ്പോള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് അണിയറപ്രവര്‍ത്തകര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. കഥ പറയുന്ന രീതി കൊണ്ടാണ് സംവിധായകന്‍ ഇവിടെ ആ വെല്ലുവിളിയെ മറികടന്നിരിക്കുന്നത്. അതെ ദുല്‍ഖര്‍ സല്‍മാന്റെ ചങ്കൂറ്റം വിജയിച്ചു. പ്രേക്ഷകര്‍ ചതിച്ചില്ല.

ദുല്‍ഖറിന് കിട്ടിയ ആവേശം മരയ്ക്കാറിനുമുണ്ടായി. മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലുണ്ടായ തീരുമാനമായത്. ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഡിസംബര്‍ 2 ആണ് റിലീസ് തീയതിയെന്നും മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.



പിന്നീട് മരക്കാര്‍ ടീമിന്റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലും എത്തിയിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശ്രമിച്ചവര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്നചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കൊണ്ടു പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍, നിങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തിയറ്ററുകളിലേക്കു തന്നെ എത്താന്‍ പോവുകയാണ്.

 



നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയതി കടന്നു വരും. ആശിര്‍വാദ് സിനിമാസിനെ എന്നും സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മോഹന്‍ലാല്‍ സര്‍ ഫാന്‍സിനും, എല്ലാ മലയാളികള്‍ക്കും ഈ നിമിഷം ഞാന്‍ എന്റെ സ്‌നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും... എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ് നിര്‍ത്തുന്നത്.

വരട്ടെ ഞങ്ങളും കാത്തിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends